മസ്‌കറ്റിൽ നിന്നെത്തിയ വിമാനം ലാന്റ് ചെയ്ത് നിമിഷങ്ങൾക്കകം 113 യാത്രക്കാരെ പൊക്കി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടി വിലവരുന്ന വസ്തുക്കൾ...!!
വിമാനത്താവളം വഴി തകൃതിയിൽ സ്വർണക്കടത്ത് നടക്കുന്നുണ്ട്. അതിവിദഗ്ധമായി സ്വർണം കടത്താറുണ്ടെങ്കിലും ഒട്ടുമിക്കതും പിടികൂടാറുണ്ട്. വിദഗ്ധ പരിശോധയിലൂടേയും, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലൂടെയും ഇത്തരത്തിൽ സ്വർണക്കടത്തുകാരെ പിടികൂടുന്നുണ്ട്. എന്നാൽ മസ്കറ്റിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിൽ നിന്ന് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 14 കോടിയോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ചെന്നെയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
ഒമാൻ എയർലൈൻസിന്റെ വിമാനത്തിലെത്തിവരിൽ നിന്നാണ് കോടികൾ വിലയുള്ള സാധനങ്ങൾ പിടിച്ചെടുത്തത്. നികുതി വെട്ടിച്ച് കടത്താൻ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർക്കെതിരെയും കസ്റ്റംസ് കേസെടുത്തു. സ്വർണം മാത്രമല്ല കടത്താൻ ശ്രമിച്ചതിൽ ഇലക്ട്രോണിക് ഉപകരണങ്ങളും ഉണ്ട്. യാത്രക്കാർക്ക് കമ്മീഷനായി ചോക്ലേറ്റ്, പെർഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് സ്വാധീനിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 186 പേരെയും തടഞ്ഞുവച്ച് പരിശോധിക്കുകയായിരുന്നു. 13 കിലോ സ്വർണം ബിസ്കറ്റ്, മിശ്രിതം, സ്പ്രിംഗ്‌വയർ തുടങ്ങിയവ പല രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. 120 ഐഫോണുകൾ, 84 ആൻഡ്രോയ്ഡ് ഫോണുകൾ, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്ടോപ്പുകൾ എന്നിവ സ്യൂട്ട്കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലായിരുന്നു. പരിശോധനയിൽ പിടിയിലായ 113 പേരെയും ജാമ്യത്തിൽ വിട്ടു.
https://www.facebook.com/Malayalivartha