യാത്രക്കാർക്കായി മികച്ച സേവനങ്ങൾ...!! ഇഷ്ടപ്പെട്ട ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം, പുതിയ സംവിധാനവുമായി എമിറേറ്റ്‌സ് എയർലൈൻസ്
പ്രവാസികളുടെ പ്രിയപ്പെട്ട ദുബൈയുടെ വ്യോമയാന കമ്പനിയാണ് എമിറേറ്റ്സ്. ലാഭത്തിൽ പുതിയ റെക്കോർഡിട്ട് മുന്നേറുമ്പോൾ തന്നെ യാത്രക്കാർക്കായി മികച്ച സേവനങ്ങൾ നൽകുന്നതിലും കമ്പനി ഒരുപടികൂടെ ഉയരുകയാണ്. യാത്രക്കാര്‍ക്ക് ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമാണ് പുതുതായി എമിറേറ്റ്സ് ഒരുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ എമിറേറ്റ്‌സ് ഫ്‌ലൈറ്റുകളിലും ഇപ്പോള്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറെങ്കിലും മുമ്പ് തന്നെ എമിറേറ്റ്‌സ് ലിസ്റ്റ് ചെയ്തതിൽ ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യണം. 14 ദിവസം മുമ്പുവരെ ഇങ്ങനെ ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് വെബ്‌സൈറ്റിലോ എയര്‍ലൈനിന്റെ ആപ്പ് വഴിയോ ഓണ്‍ബോര്‍ഡ് മെനു പരിശോധിച്ച് ഇഷ്ടമുള്ള വിഭവം കണ്ടെത്താവുന്നതാണ്.
യുകെയിലെ റൂട്ടുകളില്‍ പ്രീഓര്‍ഡര്‍ ഇന്‍ഫ്‌ലൈറ്റ് മീല്‍ സര്‍വീസ് വിജയകരമായി ആരംഭിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ നഗരങ്ങളിലേക്കും തിരിച്ചുമുള്ള റൂട്ടുകളിലുടനീളം എമിറേറ്റ്‌സ് ഈ സര്‍വീസ് വിപുലീകരിക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ ആഗോള റൂട്ടുകളില്‍ ഈ സംരംഭം വ്യാപിപ്പിക്കും.
നിലവിൽ വാഴ്‌സോ, വെനീസ്, റോം, ബൊലോഗ്‌ന, പ്രാഗ്, വിയന്ന, മോസ്‌കോ, ഇസ്താംബുള്‍, ഡബ്ലിന്‍, ഹാംബര്‍ഗ്, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ബ്രസ്സല്‍സ്, മാഡ്രിഡ്, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ നഗരത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ ഇന്‍ഫ്‌ലൈറ്റ് മീല്‍ ഓര്‍ഡറിങ് സേവനം ആരംഭിച്ചുകഴിഞ്ഞു. ഈ സേവനം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. നാടന്‍ ചേരുവകള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഒരുക്കുന്നത് എന്നത് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ പ്രത്യേകതയാണ്.
https://www.facebook.com/Malayalivartha