താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ഇന്ന് ആരംഭിക്കും....
താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ബുധനാഴ്ച ആരംഭിക്കും. ഇതിനായി സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റ് താനൂരിലെത്തും.
ഡിവൈ.എസ്.പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തുമെന്നാണ് സൂചനകള്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രൈംബ്രാഞ്ചില്‍ നിന്ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
സി.ബി.ഐ സംഘത്തിന് അന്വേഷണത്തിനും താമസത്തിനും യാത്രക്കുമുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് ഹൈക്കോടതി കേരള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് ചേളാരിയില്‍ നിന്ന് ജൂലൈ 31ന് രാത്രിയാണ് താമിര്‍ ഉള്‍പ്പെട്ട സംഘത്തെ താനൂര്‍ പൊലീസ് പിടികൂടിയത്.
ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്നുമാണ് കേസ്.താമിറിന്റെ മരണത്തിന് മര്‍ദനം കാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരികാവയവ പരിശോധനയിലും വ്യക്തമായിരുന്ന
ഹൈക്കോടതി ഇടപെടലിനു പിന്നാലെ പൊലീസിന്റെ ഡാന്‍സാഫ് സംഘത്തിലെ നാല് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഇവരെ ഇതുവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ പ്രതികളായ പൊലീസുകാര്‍ മഞ്ചേരി ജില്ല സെഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷ ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha