വിമാനം പറന്നുയർന്നതും പൈലറ്റിന് ആ അപകടം മണത്തു.!! ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി...!!
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു സാഹചര്യം ഉണ്ടായാലും യാത്ര റദ്ദാക്കി വിമാനം അടിയന്തരമായി നിലത്തിറക്കാറുണ്ട്. വിമാനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ, പക്ഷിയിടിക്കുകയോ, അതുമല്ലെങ്കിൽ അപകടരമായി രീതിയിലുള്ള യാത്രക്കാരുടെ പെരുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ മുന്നും പിന്നും നോക്കാതെ തന്നെ പൈലറ്റ് എമർജൻസി ലാൻഡിങ്ങിനുള്ള അനുമതി തേടാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരും സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം എമർജൻസി ലാൻഡിങ് നടത്തിയിരിക്കുകയാണ്.
ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനമാണ് യാത്ര റദ്ദാക്കി അടിയന്തരമായി നിലത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ ഈജിപ്ത് എയറിന്റെ ബോയിങ് 737-800 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്. കെയ്‌റോയില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്നു ഈജിപ്ത് എയറിന്റെ വിമാനം. എന്നാൽ അപ്രതീക്ഷിത സാങ്കേതിക തകരാർ ശ്രദ്ധയില്പ്പെട്ടതോടെ പൈലറ്റ് വിമാനം ദമ്മാം എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് അനുമതി തേടുകയായിരുന്നു.
ലാന്‍ഡ് ചെയ്ത വിമാനത്തിൽ നിന്ന് ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. 120 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രമുടങ്ങിയതോടെ ഈജിപ്ത് എയര്‍, കെയ്‌റോയില്‍ നിന്ന് ദമ്മാമില്‍ അയച്ച മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ പിന്നീട് ദമ്മാമില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോയി. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ജീവനക്കാരുൾപ്പെ ടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
അതേസമയം രണ്ടാഴ്ച്ചയാക്ക് മുൻപാണ് സാങ്കേതിക തകരാറുകാരണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഒമാൻ എയർലൈൻസ് വിമാനം രണ്ടരമണിക്കൂർ പറന്നശേഷം അടിയന്തരമായി തിരിച്ചിറക്കിയത്. കരിപ്പൂരിൽനിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യുയുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയായിരുന്നു അടിയന്തര ലാന്‍ഡിങ്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. വിമാനത്തിന്റെ കാലാവസ്ഥാ റഡാറിൽവന്ന സാങ്കേതിക തകരാറാണ് തിരിച്ചിറക്കാൻ ഇടയാക്കിയത്.
കരിപ്പൂരിൽനിന്ന് പറന്ന് മിനിറ്റുകൾക്കകം കാലാവസ്ഥാ റഡാർ തകരാറിലായി. ഇത് ശ്രദ്ധിച്ച പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് തിരിച്ചിറക്കാൻ അനുമതി ആവശ്യപ്പെട്ടു. എന്നാൽ ഇന്ധനഭാരം പെട്ടെന്ന് തിരിച്ചിറക്കുന്നതിന് തടസ്സമായി. ആറ് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് ടണ്ണോളം ഒഴിവാക്കി ഭാരം കുറച്ച് നിലത്തിറങ്ങാൻ എടിസി ടവർ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടരമണിക്കൂറോളം ചുറ്റിത്തിരിഞ്ഞ വിമാനം ഇന്ധനശേഖരം കടലിലൊഴുക്കി.
ഇന്ധനഭാരം കുറച്ചശേഷം വിമാനം 11.45ന് കരിപ്പൂരിൽ സുരക്ഷിതമായി തിരിച്ചിറക്കി. ഇതിനായി ഫയർഫോഴ്സും മറ്റ് സംവിധാനങ്ങളും കരിപ്പൂരിൽ സജ്ജമാക്കി നിർത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. 169 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരായിരുന്നു. ഒമാൻ എയർവേയ്സിന്റെ സാങ്കേതിക വിദഗ്ദരെത്തി തകരാർ പരിഹരിച്ച ശേഷം വിമാനം രാത്രി വൈകി മസ്കത്തിലേക്ക് പറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha