അമേരിക്കയില്‍ മലയാളിയുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സി.ബി.ഐ. പുനരന്വേഷിക്കും
പാലക്കാട് സ്വദേശിയായ അമേരിക്കന്‍ മലയാളിയുവതി ദുരൂഹസാഹചര്യത്തില്‍ അമേരിക്കയില്‍ മരിച്ച കേസില്‍ സി.ബി.ഐ. പുനരന്വേഷിക്കും. കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കിയത്.
2004 ആഗസ്തില്‍ കാലിഫോര്‍ണിയയിലാണ് പാലക്കാട് കാവില്‍പ്പാട് സ്വദേശി കെ. ഗോപിനാഥിന്റെ മകള്‍ അനിതയ്ക്ക് പൊള്ളലേറ്റത്. സാന്താക്രൂസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കെ. ഗോപിനാഥന് പാലക്കാട് ഹേമാംബികനഗര്‍ പോലീസില്‍ പരാതി നല്കി.
ഹൈക്കോടതിയുത്തരവിനെ തുടര്‍ന്ന് അന്വേഷണം സി.ബി.ഐ. ചെന്നൈ യൂണിറ്റ് ഏറ്റെടുത്തു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് അനിതയുടെ ഭര്‍ത്താവ് സന്തോഷിനെയും മാതാപിതാക്കളെയും പ്രതിചേര്‍ത്താണ് സി.ബി.ഐ. കേസെടുത്തിരുന്നത്. 2000 സപ്തംബര്‍ മൂന്നിനായിരുന്നു അനിതയുടെയും സന്തോഷിന്റെയും വിവാഹം.
https://www.facebook.com/Malayalivartha