ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, യാത്രക്കാരിലൊരാൾ ഇതിന് പദ്ധതിയിടുന്നുണ്ടെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചത് എയർപോർട്ട് ഉദ്യോഗസ്ഥർക്ക്, സന്ദേശത്തിന് പിന്നിൽ ഭീകരർ?
ദുബായിലേക്ക് പോവുന്ന എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശം. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. AI951എയർ ഇന്ത്യവിമാനം ഹൈജാക്ക് ചെയ്യാൻ യാത്രക്കാരിലൊരാൾ തന്നെ ഇതിന് പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഇ-മെയിലിലുണ്ടായിരുന്നത്. എന്നാൽ ഇസ്ലാമിക് ഭീകര സംഘടനയായ ഐഎസ്‌ഐയുടെ സന്ദേശമാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്നലെ വൈകീട്ടോടെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തി സംഭവം. ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഉടൻ വിമാനത്തിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ ഇവിടെ നിന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവം ഗൗരവതരമായതിനാൽ മെയിൽ അയച്ച വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം നേരത്തെ മറ്റൊരു സംഭവത്തിൽ ഒരു യാത്രക്കാരൻ കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 4 മണിക്കൂർ വൈകി വിമാനം പുറപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 'ഹൈജാക്ക്' എന്ന് ഫോണിലൂടെ ആക്രോശിക്കുകയായിരുന്ന യാത്രക്കാരനെ പിന്നീട് പുറത്തിറക്കി അറസ്റ്റ് ചെയ്യേണ്ടിവന്നു. മുംബൈ-ദില്ലി വിസ്താര വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. 23കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വിമാനം ഹൈജാക്ക് ചെയ്യുന്നത് അതായത് റാഞ്ചുന്നത് സംബന്ധിച്ച് യുവാവ് ഫോണിൽ ആക്രോശിക്കവെ ഇത് കേട്ട് പന്തികേട് തൊന്നിയ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിതേഷ് ജുനേജ എന്നാണ് അറസ്റ്റിലായ യുവാവിന്റെ പേര്.വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു.
വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി. വിമാനത്തിൽ കയറിയതിനാൽ വിഷമിക്കേണ്ട- എന്നാണ് യുവാവ് പറഞ്ഞത്. തുടർന്ന് ഹരിയാന സ്വദേശിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
പിന്നീട് ഇയാളെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 2021 മുതൽ ചികിത്സയിലാണെന്നും തെളിഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും പൊലീസും വിമാനത്താവള അധികൃതരും അറിയിക്കുകയുണ്ടായി. സമഗ്രമായ പരിശോധന നടത്തിയതിന് ശേഷം അധികൃതരുടെ അനുമതിയെ തുടർന്ന് യാത്രക്കാരുമായി വിമാനം ഡൽഹിലേക്ക് പറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha