എയർ ഇന്ത്യ വിമാനത്തിൽ മദ്യലഹരിയിൽ യുവ നടിയോട് മോശമായി പെരുമാറി, പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്, വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും...!!!
വിമാനത്തിൽ ചില യാത്രക്കാർ ഉണ്ടാക്കുന്ന മോശം പെരുമാറ്റം അതിരുവിടുകയാണ്. മദ്യപിച്ച് യാത്രക്കാരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതിൽ അധികവും. എയർ ഇന്ത്യ വിമാനത്തിൽ മദ്യലഹരിയിൽ മലയാളത്തിലെ യുവ നടിയോട് യാത്രക്കാരമായ യുവാവ് മോശമായി പെരുമാറി വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകി. വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു. 12 ബിയിൽ യാത്ര ചെയ്ത ഇരിങ്ങാലക്കുട സ്വദേശിയാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. പാസഞ്ചർ ലിസ്റ്റ് പരിശോധിച്ച് വരുന്നു. ഐപിസി 354 എ പ്രകാരമാണ് കേസ്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
അനുവദിച്ച സീറ്റില്‍ അല്ല ഇയാൾ ഇരുന്നത്. കൊച്ചിയിലെത്തിയപ്പോള്‍ മാപ്പ് പറഞ്ഞുവെന്നും ഇയാളുടെ സുഹൃത്തുക്കളും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. എയര്‍ ഇന്ത്യാ ജീവനക്കാര്‍ മോശമായി പെരുമാറി. പരാതിക്കാരിയുടെ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത്. കൊച്ചിയില്‍ എത്തിയപ്പോഴും പരാതി കേട്ടില്ല. തുടര്‍ന്ന് വിമാനത്താവളത്തിലെ സിആര്‍പിഎഫിനോട് പരാതി പറഞ്ഞുവെന്നും നടി പറഞ്ഞു.
സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടാകുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യം നിലവിലുണ്ട്. മുന്‍പ് എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് കുറ്റാരോപിതനായ ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യാ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ കഴിഞ്ഞ നവംബര്‍ 26-ന് മിശ്ര 71-കാരിയായ സഹയാത്രികയുടെ മേല്‍ മദ്യലഹരിയില് മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് വ്യവസായിക്കെതിരെ ചുമത്തിയത്. ന്യൂയോര്‍ക്കില്‍ നിന്നും വിമാനം പുറപ്പെടുമ്പോള്‍തന്നെ യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീ യാത്രക്കാരിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.
തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെടുകയായിരുന്നു. യാത്രക്കാരിയുടെ പരാതിയിൽ എയര്‍ ഇന്ത്യക്ക് ഡി.ജി.സി.എ 30 ലക്ഷം രൂപ പിഴ ചുമത്തി. ഇതിന് പുറമെ വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡിനെ മൂന്ന് മാസക്കാലയളവില്‍ ഡി.ജി.സി.എ സസ്പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha