വിമാനത്തിന്റെ ടോയ്‍ലറ്റില്‍ സംശയകരമായ 'പായ്ക്കറ്റ്, 'ബോംബ് ഭീഷണിയെ'തുടർന്ന് ഒടുവിൽ അടിയന്തരമായി തിരിച്ചിറക്കി, പിന്നാലെ പരിശോധനയിൽ വമ്പൻ ട്വിസ്റ്റ്...!!
വിമാനത്തിന്റെ ടോയ്‍ലറ്റില്‍ സംശയകരമായ 'പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. 'ബോംബ് ഭീഷണിയെ' തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ വിശദമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വസ്‍തു സംബന്ധിച്ച ആശങ്ക ചിരിക്ക് വഴിമാറി. പനാമയില്‍ നിന്ന് അമേരിക്കയിലെ ഫ്ലോറിഡയിലേക്കുള്ള വിമാനമാണ് സംശയകരമായ 'പാക്കറ്റ് കണ്ടെത്തിയതിയതോടെ അടിയന്തര ലാൻഡിങ് നടത്തിയത്.
പ്രാദേശിക സമയം രാവിലെ 10.59ഓടെയായിരുന്നു വിമാനം തിരികെ ലാന്‍ഡ് ചെയ്തതെന്ന് പനാമ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 144 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പനാമ സിറ്റിയില്‍ നിന്ന് ഫ്ലോറിഡയിലെ ടാംപയിലേക്ക് പറന്നുയർന്നതാണ് കോപ എയര്‍ലൈന്‍സ് വിമാനം. ബോയിങ് 737 - 800 വിഭാഗത്തില്‍ പെടുന്ന വിമാനം, റണ്‍വേയില്‍ നിന്നും മറ്റ് വിമാനങ്ങള്‍ക്ക് അടുത്തു നിന്നും മാറ്റിയ ശേഷം യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്ന് പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു. പൊലീസിന്റെ എക്സ്പ്ലോസീവ് യൂണിറ്റ് വിമാനത്തിനുള്ളില്‍ വിശദമായ പരിശോധന നടത്തി.
ഒടുവിൽ ടോയ്ലറ്റില്‍ കണ്ടെത്തിയ സംശയകരമായ വസ്‍തു മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഡയപ്പറാണെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തി. മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന കവറില്‍ ഭദ്രമായി പൊതിഞ്ഞാണ് ഡയപ്പര്‍ വെച്ചിരുന്നതെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ മേധാവി ജോസ് കാസ്ട്രോ പറഞ്ഞു. സംശയകരമായി കണ്ടെത്തിയ പാക്കറ്റിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
https://www.facebook.com/Malayalivartha