യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായി, ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പാകിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു..!!!
ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടത്. അമൃത്‌സറിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിട്ടതാണ് ഇതിന് കാരണം. യാത്രാമധ്യേ, ഒരു യാത്രക്കാരന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം അനുഭവപ്പെട്ടു, യാത്രക്കാരന്റെ ആരോഗ്യം സംരക്ഷിക്കാൻ നിർണായക നടപടിയെടുക്കാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു എന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞു.
“ഞങ്ങളുടെ ദുബായ്-അമൃത്‌സർ വിമാനത്തിലെ ഒരു അതിഥിക്ക് വിമാനത്തിൽ പെട്ടെന്ന് ആരോഗ്യപ്രശ്‌നമുണ്ടായി, ഉടനടി വൈദ്യസഹായം നൽകുന്നതിന് ഏറ്റവും അടുത്തുള്ള സ്ഥലമായതിനാൽ കറാച്ചിയിലേക്ക് യാത്രതിരിക്കാൻ ജീവനക്കാർ തീരുമാനിച്ചു എന്നാണ് അറിയിച്ചത്. പ്രാദേശിക സമയം രാവിലെ 8:51 ന് ദുബായിൽ നിന്ന് അമൃത്സറിലേക്കുള്ള വിമാനം പറന്നുയർന്നപ്പോഴാണ് സംഭവം. കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30ഓടെയാണ് വിമാനം ഇറങ്ങിയത്.
എയർലൈൻ, എയർപോർട്ട് ഉദ്യോഗസ്ഥർ, പ്രാദേശിക അധികാരികൾ എന്നിവർ തമ്മിലുള്ള ഉടനടി ഏകോപനം യാത്രക്കാരന് എത്തിച്ചേരുമ്പോൾ ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.എയർപോർട്ട് ഡോക്ടറുടെ മേൽനോട്ടത്തിൽ എയർപോർട്ട് മെഡിക്കൽ ടീം ആവശ്യമായ വൈദ്യചികിത്സ നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സമഗ്രമായ വൈദ്യപരിശോധനയ്ക്ക് ശേഷം, യാത്ര തുടരാൻ യാത്രക്കാരനെ യോഗ്യനാണെന്ന് അറിയിച്ചു.സമയോജിതമായ ഇടപെടലിനെത്തുടർന്ന്, വിമാനം യാത്ര പുനരാരംഭിച്ചു, കറാച്ചിയിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30 ന് യഥാർത്ഥ ലക്ഷ്യസ്ഥാനമായ അമൃത്സറിലേക്ക് പുറപ്പെട്ടുകയായിരുന്നു.
അതേസമയം ഇതാദ്യമായല്ല യാത്രക്കാരുടെ മോശം ആരോഗ്യനില കാരണം വിമാനം അടിയന്തരമായി പാകിസ്ഥാനിൽ ഇറക്കേണ്ടിവന്നിട്ടുള്ളത്. ഫെബ്രുവരിയിൽ ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിൽവെച്ച് യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയ അവസ്ഥയുണ്ടായിട്ടുണ്ട്. ദുബൈയില്‍ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ എഫ്.എസഡ് 523 വിമാനമാണ് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന 59 വയസുകാരനായ ബംഗ്ലാദേശ് പൗരന്‍ ആണ് ഹൃദയാഘാത്തെ തുടര്‍ന്ന് യാത്രാ മദ്ധ്യേ മരണപ്പെട്ടത്. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള കറാച്ചി വിമാനത്താവളത്തില്‍ രാത്രി 8.17ന് വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി 8.30ന് ആണ് ധാക്കയില്‍ എത്തേണ്ടിയിരുന്നത്. ലാന്റിങിന് ശേഷം മെഡിക്കല്‍ സംഘം നടത്തിയ പരിശോധയിലാണ് യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha