ഇനി ഈ ലുക്കിൽ പറക്കും, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുതിയ നിറത്തിൽ
യാത്രക്കാരുടെ പഴികേട്ട് മടുത്തിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സർവീസിനായി കലപ്പഴക്കം ചെന്ന വിമാനങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിലും സർവീസുകൾ കൃത്യ സമയത്ത് നടത്താത്തതിന്റെ പേരിലും എന്നുവേണ്ട ആകെ പഴികേട്ട് വശം കെട്ടിരിക്കുകയായിരുന്നു. അതിനിടയിൽ ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്.
‘നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കാം ’ എന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പഞ്ച് ലൈൻ. എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യക്കും പൊതുവായ പുതുക്കിയ ബ്രാൻഡ് ഐഡന്‍റിറ്റിയായി. ഇതോടെ വിമാനങ്ങളുടെ നിറങ്ങളിലും ലോഗോയിലും മാറ്റങ്ങള്‍ നിലവില്‍ വന്നു. എക്സ്പ്രസ് ഓറഞ്ച്, ടര്‍ക്കോയ്സ് (ഗ്രീനിഷ് ബ്ലൂ), ഐസ് ബ്ലൂ എന്നിവയാണു പുതിയതായി നല്‍കിയിട്ടുള്ളത്.
പുതിയ ബോയിംഗ് ബി737-8 വിമാനമാണ് 'എയര്‍ ഇന്ത്യ എക്സ്പ്രസ്' എന്ന പൊതു ബ്രാൻഡിംഗില്‍ ആദ്യമായി പുറത്തിറക്കിയത്.എയർ ഏഷ്യ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിക്കുന്നതോടെ ഇന്ത്യൻ ആകാശത്ത് ഇനി എയർ ഏഷ്യ വിമാനങ്ങൾ ഉണ്ടാകില്ല. എയർ ഏഷ്യയുടെ ഡൊമസ്റ്റിക് സെക്ടറുകളിൽ എയർ ഇന്ത്യ എക്സ്പ്രസാകും ഇനി പറക്കുക.
സമഗ്ര വികസന പദ്ധതികളാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 2024 അവസാനം വരെ ശരാശരി ഓരോ ആറ് ദിവസം കൂടുമ്പോള്‍ പുതിയ വിമാനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ ഇന്ത്യയെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് കണക്ട്, വിസ്താര എന്നിവ ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്.
ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ ബിസിനസ്സ് ഏകീകരിക്കാനുള്ള പ്രക്രിയയിലാണ് ഇപ്പോൾ. 2024 അവസാനം വരെ ശരാശരി ആറ് ദിവസത്തിലൊരിക്കല്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് ഒരു പുതിയ വിമാനം ഡെലിവറി ചെയ്യുമെന്ന് കാംബെല്‍ വില്‍സണ്‍ ബുധനാഴ്ച അറിയിച്ചു.
2022 ജനുവരിയിലാണ് നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ വര്‍ഷമാദ്യം എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും 470 വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ 70 ബില്യണ്‍ ഡോളറിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം നവംബര്‍ മുതല്‍ പുതിയ വിമാനങ്ങളുടെ വിതരണം ആരംഭിക്കും.
https://www.facebook.com/Malayalivartha