കേന്ദ്രത്തിന്റെ ഗ്രീൻ സിഗ്നൽ, പ്രവാസികളുമായി ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ കുതിക്കും, സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്...
പ്രവാസികളുടെ കപ്പൽ സർവീസെന്ന ഏറെ നാളായുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. ഇതിനായി ഇനി കേന്ദ്രത്തിന്റെ അനുമതി മാത്രമാണ് ലഭിക്കാനുള്ളത്. അതിനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് പുരോഗമിക്കുകയാണ്. അതിനിടയിൽ കേന്ദ്രത്തിന്റെ ആ ഉറപ്പ് സംസ്ഥാനത്തിന് കിട്ടിയിരിക്കുകയാണ്. ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിരിക്കുകയാണ്.
ഇത് പ്രവാസികൾക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ്. കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കാനാണ് നീക്കം, കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യ സർവീസ്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് കപ്പൽ സർവീസിന് നേതൃത്വം നൽകുന്നത്.
കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർണമായ നചപടി സ്വീകരിക്കുമെന്ന് സർബാനന്ദ സോനോവാൾ സെപ്തംബറിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികളുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ അറിയിച്ചിരുന്നു. സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാസംവിധാനങ്ങൾ അനിവാര്യമാണെന്ന് സംഘം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിരുന്നു.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ യുഎഇയിലേക്ക് മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പാസഞ്ചര്‍ ക്രൂയിസ് ചാര്‍ട്ട് ചെയ്യാന്‍ ആലോചനയുണ്ട്. ദുബൈ-കൊച്ചി കപ്പല്‍ സര്‍വീസിന് യു.എ.ഇയിലെ പ്രവാസികള്‍, പ്രവാസി സംഘടനകള്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്. സര്‍വീസിലെ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കേരള സര്‍ക്കാരിന്റെ നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സിന്റെ (നോര്‍ക്ക) പിന്തുണയോടെ കേരള മാരിടൈം ബോര്‍ഡ്, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍, എന്നിവയുടെ സഹകരണത്തോടെ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ 2023 നവംബറോടെ സര്‍വീസ് ട്രയല്‍ റണ്‍ ആരംഭിക്കാനാകും. പരീക്ഷണാടിസ്ഥാനത്തിലെ സര്‍വീസാകും ആദ്യം. വിജയിച്ചാല്‍ തുടര്‍ സര്‍വീസുകളുണ്ടാകും.
കൊച്ചിക്ക് പുറമേ ബേപ്പൂര്‍, വിഴിഞ്ഞം എന്നിവിടങ്ങളിലേക്കും സര്‍വീസ് പ്രതീക്ഷിക്കാം. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. . മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്–കേരള സർവീസിന് കണ്ടുവച്ചിട്ടുള്ളത്. പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, എന്നിവ ആസ്വദിച്ച് മൂന്നു ദിവസം കൊണ്ട് പ്രവാസികൾക്ക് നാട്ടിലെത്താം.
https://www.facebook.com/Malayalivartha