ലഗേജിൽ മുട്ടൻപണി...!!! പ്രവാസികളെ വെട്ടിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്, അധിക ബാഗേജ് നിരക്ക് കുത്തനെ വർധിപ്പിച്ചു
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ നിറവും രൂപത്തിലുമൊക്കെ എത്തിയപ്പോൾ ഇരുകൈയ്യും നീട്ടിയാണ് യാത്രക്കാർ ഇതിനെ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ അതേ യാത്രക്കാർക്ക് നേരെ തിരിഞ്ഞ് കൊത്തിയിരിക്കുകയാണ് വിമാനക്കമ്പനി. ഇത്തവണ ലേഗേജിലാണ് യാത്രക്കാർക്ക് പണികൊടുത്തിരിക്കുന്നത്. അധിക ബാഗേജ് നിരക്ക് കുത്തനെ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സ്വകാര്യ മേഖലയിൽ സർവിസ് തുടങ്ങിയതിനുശേഷം ടിക്കറ്റ് നിരക്ക് വർധനയും സർവീസ് മുടക്കവും കൊണ്ട് യാത്രക്കാർ പൊറുതി മുട്ടുന്നതിനിടയിലാണ് അധിക ഭാരത്തിന്റെ തുക കുത്തനെ കൂട്ടി യാത്രക്കാരെ പ്രയാസത്തിലാക്കിയിരിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസിൽ അനുവദിച്ചത് 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് വരുമ്പോൾ 20 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണിത്. ജി.സി.സി.യിൽനിന്ന് മുമ്പ് അധിക ബാഗേജിന് ചാർജ് ചെയ്തിരുന്നത് അ ഞ്ചു കിലോക്ക് 10 റിയാലും 10 കിലോക്ക് 20 റിയാലുമായിരുന്നു. ഇപ്പോൾ വർധിപ്പിച്ച നിരക്ക് പ്രകാരം അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നൽകണം.
ഇന്ത്യയിൽനിന്ന് ജി.സി.സിയിലേക്കുള്ള യാത്രയിൽ അഞ്ച് കിലോ അധിക ബാഗേജിന് എട്ട് റിയാൽ ഉണ്ടായിരുന്നത് 11 റിയാൽ വർധിപ്പിച്ചു.10 കിലോ ബാഗേജിന് 16 റിയാൽ ഉണ്ടായിരുന്നത് 22 റിയാലായും ഉയർ ത്തിയിട്ടുണ്ട്. അധിക ബാഗേജ് നിരക്കിൽ ഗണ്യമായ വർധനയാണ് വിമാനക്കമ്പനി വരുത്തിയിരിക്കുന്നത്. അതേസമയം കേരളത്തിലേക്കടക്കം സര്‍വീസുകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ് വിമാനക്കമ്പനി. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും.
എല്ലാ തിങ്കളാഴ്ചകളിലുമാണ് പുതിയ സർവീസ് തുടങ്ങുക. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുണ്ടായിരുന്നത്. ആഴ്ചയിൽ ഒരു സർവീസ് കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവന്ന കുവൈത്ത് യാത്രക്കാർക്ക് വലിയൊരു ആശ്വാസമാണ് ഈ വാർത്ത. ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും രണ്ട് സര്‍വീസ് കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ ഉണ്ടാകും. തിങ്കളാഴ്ചകളില്‍ പുലർച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.40ന് കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ 8.40ന് പുറപ്പെട്ട് വൈകിട്ട് 4.00 ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
ഗോഫസ്റ്റ് എയർലൈൻ സർവീസ് നിലച്ചതോടെയാണ് കുവൈത്ത്-കണ്ണൂർ യാത്ര ദുരിതമായത്. ആഴ്ചയിൽ മൂന്ന് സർവീസ് ആണ് ഗോഫസ്റ്റ് നടത്തിയിരുന്നത്. ഇതില്ലാതായതോടെ കൃത്യ സമയത്ത് യാത്ര ചെയ്യാൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഇതോടെ പലരും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നു. പുതിയ സർവീസ് കൂടി വരുന്നതോടെ ഈ അവസ്ഥക്ക് അല്പമെങ്കിലും ആശ്വാസമാകും.
https://www.facebook.com/Malayalivartha