പരിശോധനയിൽ പിടിവീണു..!!! ലഗേജിൽ എന്തെന്ന ജീവനക്കാരുടെ ചോദ്യത്തിന് യാത്രക്കാരന്റെ ആ നടുക്കുന്ന മറുപടി, സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി പോലീസ് പിടികൂടി
ചില യാത്രക്കാർ ഉണ്ടാക്കുന്ന ഒരൊ പൊല്ലാപ്പ് അവർക്ക് തന്നെ വിനയായി തീരുകയാണ്. എയർപോർട്ട് പോലുള്ള അതിസുരക്ഷാ ക്രമീകരണങ്ങൾ ആർക്കും തമാശ കളിക്കാനുള്ള ഇടങ്ങളല്ല. എന്നാൽ ചില യാത്രക്കാർ മനപൂർവ്വം ഒരോ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇപ്പോൾ ഏറ്റവും ഒടുവിലായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയിരിക്കുകയാണ് ഒരു യാത്രക്കാരൻ. ഇന്നലെ രാത്രിയടെയാണ് സംഭവം. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന്‍ ആണ് വിമാനത്താവളത്തില്‍ ഭീഷണി മുഴക്കിയത്.
വർഷങ്ങളായി ദുബായിൽ സ്ഥിര താമസക്കാരനായ വ്യക്കിയാണ് രാകേഷ്. പരിശോധനയ്‌ക്കിടെ ഇയാളുടെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ഇവർ ലഗേജിന്റെ ഭാരം കുറക്കണമെന്ന് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് രാകേഷും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി.ഇതോടെയാണ് യുവാവ് ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയത്. തുടർന്ന് ഇയാളെ പോലീസ് പിടികൂടി. പിന്നാലെ വിവരമറിഞ്ഞ് ബോംബ് സ്‌ക്വാഡ് എത്തി ഇയാളുടെ ലഗേജുകളിലെല്ലാം പരിശോധന നടത്തി.
എന്നാൽ ഇയാളുടെ ബാഗിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പരിശോധനക്ക് ശേഷം രണ്ട് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. തുടർന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. പരിശോധനക്ക് ശേഷം രാകേഷ് രവീന്ദ്രനെ ജാമ്യത്തിൽ വിട്ടയ്ക്കുകായിരുന്നു. എയർപോർട്ട് പോലുള്ള അതിസുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഇടത്ത് ഇത്തരത്തിലുള്ള യാത്രക്കാരുടെ പെരുമാറ്റം അതി ഗുരുതമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവം.
അതേസമയം നേരത്തെ നാട്ടിലേക്കുള്ള യാത്രക്കായി കുവൈറ്റ് എയർപോർട്ടിൽ എത്തിയ പ്രവാസിയെ തന്റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് നാടുകടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം കുവൈറ്റ് എയർപോർട്ടിലാണ് ഈ സംഭവം നടന്നത്. സാധാരണ ഗതിയിലുള്ള പരിശോധനക്കിടെ ലഗേജിൽ എന്തൊക്കെയുണ്ടെന്നു ഉദ്ദ്യോഗസ്ഥർ യാത്രക്കാരനായ പ്രവാസിയോട് തിരക്കുകയായിരുന്നു.
എന്നാൽ ലഗേജിൽ ബോംബാണെന്ന തമാശ കലർന്ന മറുപടിയാണ് ഇയാൾ നൽകിയത്. പിന്നീട് ഇയാൾ താൻ തമാശ പറഞ്ഞതാണെന്ന് തിരുത്തിയെങ്കിലും, കളി കാര്യമായി മാറുകയായിരുന്നു. ഉദ്ദ്യോഗസ്ഥർ ഇയാളുടെ ലഗേജ് തിരിച്ചുവാങ്ങിക്കുകയും യാത്ര ചെയ്യാൻ അനുവദിക്കാതെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സമനസംഭവം ഉണ്ടായിട്ടുണ്ട്. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരമാണ് ലഗേജിൽ ബോംബ് ഉണ്ടെന്ന് വിളിച്ച് കൂകിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു.
പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. ഇതോടെ ഇയാളുടെ യാത്രയും മുടങ്ങി. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി.
തുടർന്ന് വലിയതുറ പോലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാത്തത്തിനെ തുടർന്ന് അബദ്ധത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ മൊഴി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തില്ല...
https://www.facebook.com/Malayalivartha