ദുബായിൽ നിന്ന് പറന്നിറങ്ങി അഞ്ചംഗ കുടുംബം, ബാഗേജുകൾ സ്ക്രീനിങ് നടത്തിയപ്പോൾ സംശയം, വിശദപരിശോധനയിൽ കണ്ടെത്തിയത് റിങ്ങുകളായും ചെയിനുകളുമായി 33 ലക്ഷം രൂപ വില വരുന്ന സ്വർണം, അഞ്ച് പേരും പിടിയിൽ....
പ്രവാസികളെ ക്യാരിയർമാരാക്കി സ്വർണക്കടത്ത് സംഘങ്ങൾ വിലസുകയാണ്. നാട്ടിലേക്കുള്ള ടിക്കറ്റും, വൻ പ്രതിഫലവും നൽകിയാണ് ഇവർ സ്വർണക്കടത്തിനായി സാധാരണക്കാരായ പ്രവാസികളെ ആകർഷിക്കുന്നത്. വിമാനത്താവളം വഴി തകൃതിയിൽ സ്വർണക്കടത്ത് നടത്തുന്നുണ്ടെങ്കിലും അതിവിദഗ്ധമായി കടത്താൻ ശ്രമിക്കുന്ന ഒട്ടുമിക്കതും പിടികൂടാറുണ്ട്. വിദഗ്ധ പരിശോധയിലൂടേയും, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലൂടെയും ഇത്തരത്തിൽ സ്വർണക്കടത്തുകാരെ പിടികൂടുന്നുണ്ട് .
എന്നാൽ ഇപ്പോൾ ഒന്നും രണ്ടും പേരല്ല. അഞ്ചംഗ പ്രവാസി കുടുംബം തന്നെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരിക്കുകയാണ്. ഇവർ അനധികൃതമായി കടത്തികൊണ്ടുവന്ന സ്വർണം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന കുടുംബം ബാഗേജുകളിലാണ് സ്വർണം കടത്തിയത്.കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. സാദിഖിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.റിങ്ങുകളായും ചെയിനുകളുമായി 33 ലക്ഷം രൂപ വില വരുന്ന 619 ഗ്രാം സ്വർണമാണ് ഇവർ കൊണ്ടുവന്നത്.
ബാഗേജുകൾ സ്ക്രീനിങ് നടത്തിയപ്പോൾ സംശയം തോന്നിയതിനാൽ വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് സ്വർണം കണ്ടെത്തിയത്. താക്കോല്‍ക്കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 27 സ്വര്‍ണമോതിരവും ചെയിനുകളും. ബാഗേജുകള്‍ക്കുള്ളില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താക്കോല്‍ക്കൂട്ടം പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.
അരക്കിലോയിലോളം തൂക്കം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha