ഡൊമിനിക് മാര്‍ട്ടിൻ വർഷങ്ങളായി പ്രവാസി, കൺസ്ട്രക്‌ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തിരുന്നു, ഒരു മാസം മുമ്പ് ദുബായിൽ നിന്ന് തിരിച്ചെത്തിയ മാർട്ടിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നു...!!!
കൊച്ചി കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിൻ വർഷങ്ങളായി പ്രവാസി. മാര്‍ട്ടില്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ദുബായിലെ കൺസ്ട്രക്‌ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തിരുന്നു. മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതോടെയാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചതെന്നാണ് വിവരം. മകന്‍ വിദേശത്താണുള്ളത്.ഒരു മാസം മുമ്പ് ദുബായിൽ നിന്ന് തിരിച്ചെത്തിയ മാർട്ടിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
കടവന്ത്ര സ്വദേശിയാണ് മാര്‍ട്ടിന്‍.തമ്മനത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. സൗമ്യനായ മനുഷ്യനാണെന്ന് നാട്ടുകാര്‍ പറയുന്നു. ഡൊമിനിക് മാർട്ടിനും കുടുംബവും തമ്മനം കുത്താപ്പാടിയിലെ വീടിന്റെ മുകൾ നിലയിൽ 5 വർഷമായി വാടകയ്ക്കു താമസിക്കുകയാണ്. വാടക കൃത്യമായി തരാറുണ്ടെന്ന് വീട്ടുടമ ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. നെടുമ്പാശേരിയിൽ ഡൊമിനിക്കിന് സ്വന്തമായി ഫ്ലാറ്റുമുണ്ട്. ഫോടനം നടക്കുന്ന വേളയില്‍ മാര്‍ട്ടിന്‍ കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നുവെന്നാണ് പോലീസ് മനസിലാക്കുന്നത്.
സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മാര്‍ട്ടിന്‍ പകര്‍ത്തിയെന്നും പറയപ്പെടുന്നു. യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാർട്ടിൻ പറയുന്നു. രാവിലെ ഏഴ് മണിയോടെ കൺവെൻഷൻ സെന്ററിലെ കസേരകളുടെ അടിയിൽ ബോംബുവച്ചു. ഈ സമയം ഹാളിൽ മൂന്നുപേരെ ഉണ്ടായിരുന്നുള്ളു. പ്ളാസ്‌റ്റിക് കവറുകളിൽ പെട്രോൾ നിറച്ച് കൺവെൻഷൻ സെന്ററിൽ ആറിടത്തായി വച്ചു. ഇതിനോട് ചേർത്ത് ബോംബ് ഘടിപ്പിച്ചിരുന്നു. ശേഷം റിമോട്ട് കൺട്രോളിലൂടെ സ്ഫോടനം നടത്തി. മൂന്ന് ബോംബുകളാണ് പൊട്ടിയത്.
തന്റെ തറവാട് വീട്ടിന്റെ ടെറസിൽ വച്ച് ബോംബ് തയ്യാറാക്കിയ ശേഷം മാർട്ടിൻ ഇത് പരീക്ഷിച്ച് നോക്കിയിരുന്നില്ല. ശരിയായി പ്രവർത്തിക്കും എന്ന ആത്മവിശ്വാസം ഇയാൾക്കുണ്ടായിരുന്നു എന്നാണ് സൂചന. ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.
ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയില്‍ നിന്ന് കളമശ്ശേരി പോലീസ് മൊഴിയെടുത്തു. ഇന്നലെ പുലർച്ചെ അഞ്ചോടെ ഇയാൾ വീട്ടിൽ നിന്ന് പോയതായി ഭാര്യ പൊലീസിനോട് പറഞ്ഞു. ആ സമയം ഡൊമിനിക് മാർട്ടിന്റെ കൈവശം മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും പറയുന്നു. സംഭവശേഷം ഇയാൾ വീട്ടിലേക്കു വന്നിട്ടില്ലെന്നും പറയുന്നു.
സ്‌ഫോടനം നടന്ന പിന്നാലെ മാര്‍ട്ടിന്‍ ബൈക്കില്‍ തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടെയാണ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്ത് സ്‌ഫോടനം നടത്തിയ കാര്യം അറിയിച്ചത്. താനാണ് സ്‌ഫോടനം നടത്തിയതെന്നും യഹോവ സാക്ഷികളുടെ വിശ്വാസം രാജ്യത്തിന് വിരുദ്ധമാണെന്നും അതിനാലാണ് സ്‌ഫോടനം നടത്തിയതെന്നും വീഡിയോയില്‍ പറയുന്നു. കൊടകര പോലീസ് സ്‌റ്റേഷനിലെത്തി മാര്‍ട്ടിന്‍ കുറ്റമേറ്റു പറഞ്ഞു.
മൊബൈലിലെ രേഖകളും കാണിച്ചുവത്രെ. ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ കളമശ്ശേരിയിലെത്തിച്ചു. അതേസമയം, ഇനിയും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരേണ്ടതുണ്ട്. ഇയാള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് പ്രധാനമായും അറിയേണ്ടത്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളും ഡൊമിനിക് മാർട്ടിൻ കൈകാര്യം ചെയ്യുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഇയാൾക്കു സ്ഫോടക വസ്തുക്കൾ നിർമിക്കാനുള്ള സാങ്കേതിക അറിവ് എങ്ങനെ ലഭിച്ചുവെന്ന അമ്പരപ്പിലാണ് നാട്ടുകാർ.
https://www.facebook.com/Malayalivartha