ഇറാന്‍ ജയിലില്‍ നിന്ന് മോചിതരായ മലയാളികള്‍ മുംബൈയിലെത്തി
സൗദിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ഇറാന്‍ നേവിയുടെ പിടിയിലായി ഒമ്പത് മാസത്തോളം ജയിലിലായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഒടുവില്‍ നാട്ടിലെത്തി. 16 തമിഴ്‌നാടുകാരോടൊപ്പം താനൂര്‍ സ്വദേശി മുഹമ്മദ് കാസിം (43), പരപ്പനങ്ങാടി ഒട്ടുമ്മേല്‍ മുഹമ്മദ് അബ്ദുള്ള (44), താനൂര്‍ എടക്കടപ്പുറം കുട്ടിയമ്മുവിന്റെപുരയില്‍ കോയ (26) എന്നിവരാണ് ചൊവ്വാഴ്ച രാവിലെ മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
സൗദി അറേബ്യയില്‍ അറബിയുടെ ഉമസ്ഥതയിലുള്ള മീന്‍പിടിത്ത ബോട്ടില്‍ ജോലിക്കാരായിരുന്ന ഇവരെ അതിര്‍ത്തി കടന്നതിനാണ് ഇറാന്‍ നാവിക സേന ഡിസംബറില്‍ പിടികൂടിയത്. നാല് ബോട്ടുകളും അതിലുണ്ടായിരുന്നവരും മത്സ്യവും വലയുമെല്ലാം പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha