പ്രാര്‍ത്ഥനകള്‍ വിഫലമായി.... സങ്കടം സഹിക്കാനാവാതെ നിലവിളിച്ച്.... ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അത്തോളി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു, 6 മണിക്കൂര്‍ കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍ മാറ്റം കണ്ടില്ല, 10 ദിവസം വെന്റിലേറ്ററില്‍ ,എല്ലാ പരിശ്രമങ്ങളും നടത്തി, ഒടുവില്‍ മരണത്തിന് കീഴടങ്ങി
ആ വിയോഗം ആര്‍ക്കും താങ്ങാനാവുന്നില്ല. ജിദ്ദ എയര്‍പ്പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞുവീണ അത്തോളി സ്വദേശി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി.
കൊങ്ങന്നൂര്‍ കിഴക്കേക്കര താഴെ കുന്നുമ്മല്‍ മോഹനന്റെ മകന്‍ കെ മനേഷ് ( മിഥുന്‍ - 33 ) ആണ് മരിച്ചത്. ജിദ്ദ എയര്‍പോര്‍ട്ടില്‍ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തില്‍ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ തീവ്ര പരിചരണത്തിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4 മണിയോടെയായിരുന്നു മരണം സ്ഥീരീകരിച്ചത്.
സ്‌ട്രോക്ക് വന്ന് 10 ദിവസം വെന്റിലേറ്ററിലായിരുന്നു. ഇക്കഴിഞ്ഞ മാസം 24 ന് വൈകുന്നേരം 7 മണിയോടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ എത്തിച്ചത്. ഭക്ഷണം കഴിക്കാത്തതിനാലാകും എന്ന നിഗമനത്തില്‍ നിരീക്ഷണത്തിലേക്ക് മാറ്റി.
6 മണിക്കൂര്‍ കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍ മാറ്റം കണ്ടില്ല. ഇതേ തുടര്‍ന്ന് ജിദ്ദ ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിച്ചു. വൈകിട്ട് ഭാര്യയുമായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മനേഷ് ആശുപത്രിയിലാണ് എന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.
ജിദ്ദ ജര്‍മ്മന്‍ ആശുപത്രിയിലെ മലയാളിയായ നഴ്‌സ് വീഡിയോ കോള്‍ ചെയ്താണ് പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടുകാര്‍ മനേഷിന്റെ വിവരങ്ങള്‍ അറിഞ്ഞത്. എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ നിന്നും 6 മണിക്കൂര്‍ കഴിഞ്ഞാണ് ജിദ്ദ ആശുപത്രിയില്‍ എത്തുന്നത്. ഇവിടെ നിന്ന് സര്‍ജറി ചെയ്യുന്നതിനായി ഇന്‍ഷുര്‍ നടപടി പൂര്‍ത്തിയാക്കാന്‍ രണ്ട് മണിക്കൂര്‍ വൈകി. കൃത്യമായ പ്രാഥമിക ചികിത്സ വൈകിയതും തുടര്‍ന്നുള്ള സര്‍ജറി വൈകിയതുമാണ് മനേഷ് മരണത്തിന് കീഴടങ്ങാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. 2015 ലാണ് മനേഷിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കുന്നത്. 2 വര്‍ഷത്തെ ഇടവേളകളില്‍ രണ്ട് തവണ നാട്ടില്‍ വന്ന് മൂന്നാം തവണ കൊവിഡ് സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 1 നാണ് നാട്ടില്‍ നിന്നും അതേ കമ്പനിയില്‍ ജോലി ഉറപ്പിച്ച് ജിദ്ദയില്‍ എത്തുന്നത്.
കൂട്ടുക്കാര്‍ക്കൊപ്പം 33 -ാം ജന്മദിനവും ആഘോഷിച്ചാണ് ഒക്ടോബര്‍ 1 ന് നാട്ടില്‍ നിന്നും പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
അത്തോളി സ്വദേശി ആശുപത്രിയിലായ വിവരം അറിഞ്ഞ അധികം വൈകാതെ സൗദിയിലെ അത്തോളിക്കാരുടെ കൂട്ടായ്മ അക്‌സ സഹായ ഹസ്തമായി പ്രവര്‍ത്തിച്ചു. സൗദിയില്‍ നിന്നും അക്‌സ ചെയര്‍മാന്‍ സാജിദ് പറയന്‍പുറത്ത് പറഞ്ഞത് ഇങ്ങനെയാണ്' വിധിയെ തടുക്കാനാകില്ലല്ലോ, എല്ലാ പരിശ്രമവും നടത്തി. മൂന്ന് ദിവസം മുന്‍പ് ഡോക്ടര്‍ പറഞ്ഞത് പ്രാര്‍ത്ഥിക്കാന്‍! ' . രാവിലെ തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊങ്ങന്നൂര്‍ കിഴക്കേക്കര മോഹനന്റെയും പുഷ്പയുടെ മകനാണ് മനേഷ്. ഭാര്യ അനഘ ( ചേലിയ ) ഒരു വയസ്സുള്ള മകനുണ്ട്.
"
https://www.facebook.com/Malayalivartha