തുരുതുരെ 17 തവണ മെറിനെ കുത്തി:- നിലത്ത് വീണപ്പോൾ, മരണം ഉറപ്പിക്കാൻ കാർ കയറ്റി ഇറക്കി പാഞ്ഞു; മൂന്ന് വർഷത്തിന് ശേഷം, മെറിന്റെ ജീവനെടുത്ത ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്ത തടവ് ശിക്ഷ വിധിച്ച് യു എസ് കോടതി...
മലയാളി നഴ്സായിരുന്ന മെറിൻ ജോയി, അമേരിക്കയിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് യു എസ് കോടതി. മൂന്ന് വർഷം മുമ്പാണ് യു എസിൽ വെച്ച് ഇരുപത്തിയേഴുകാരിയായ മെറിൻ ജോയി കൊല്ലപ്പെടുന്നത്. പരോളില്ലാത്ത ജീവപര്യന്തമാണ് ഇയാൾക്ക് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യു എസിൽ ജീവപരന്ത്യം ശിക്ഷ എന്നത് മരണം വരെ ആയതിനാൽ പ്രതി ഇനിയുള്ള കാലം ജയിലിൽ ആയിരിക്കും.
2020 ജൂലായ് 28 ന് ആണ് കോട്ടയം മോനിപ്പള്ളി ഊരാളിൽ മരങ്ങാട്ടിൽ ജോയ് - മേഴ്സി ദമ്പതികളുടെ മകൾ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യൂ കൊലപ്പെടുത്തുന്നത്. കോറൽസ്പ്രിങ് ആശുപത്രിയിൽ നഴ്സായിരുന്ന മെറിൻ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ആയിരുന്നു ഭർത്താവ് ഫിലിപ്പ് മാത്യൂ ഇവരെ കൊലപ്പെടുത്തിയത്. 17 തവണയായിരുന്നു മെറിനെ പ്രതി കുത്തിയത്. കുത്തേറ്റ് വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി കാറോടിച്ച് കയറ്റി.
തുടർന്ന് ഇവിടെ നിന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ ഹോട്ടലിലെത്തി. ഹോട്ടലിൽ വെച്ചായിരുന്നു ഇയാളെ പോലീസ് പിടിച്ചത്. കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ. മെറിൻ കൊല്ലപ്പെട്ട 2020 ജൂലായ് 28ന്, ആശുപത്രിയിലെ അവസാന ഡ്യൂട്ടിയായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇവിടെ നിന്ന് രാജിവെച്ച് താമ്പയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചിരിക്കുകയായിരുന്നു യുവതി.
പുതിയ നഗരത്തിൽ താമസസ്ഥലവും ഇവർ തയ്യാറാക്കിയിരുന്നു, ഓഗസ്റ്റ് 5 ന് അവിടേക്ക് മാറാനുള്ള കാത്തിരിപ്പിനിനെയായിരുന്നു സംഭവം. 2016 ജൂലായിൽ ആണ് ചങ്ങനാശ്ശേോരി സ്വദേശിയായ ഫിലിപ്പ് മാതൂവും നഴ്സായ മെറിനും തമ്മിലുള്ല വിവാഹം. പ്ലസ്ടു വരെ നാട്ടിൽ പഠിച്ച ഫിലിപ്പ് മാത്യൂ ഇതിന് ശേഷമാണ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നത്. ഫിലിപ്പിന്റെ ഉപരിപഠനവും ജോലിയുമൊക്കെ അവിടെയായിരുന്നു. ഇതിനിടെയാണ് നഴ്സായ മെറിനെ വിവാഹം കഴിക്കുന്നത്. ഫിലിപ്പ് മെറിനെ ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു. മെറിനെ ആക്രമിച്ചതിന് ഒരിക്കൽ ഫിലിപ്പിനെ അറസ്റ്റ് ചെയ്തിരുന്നു.
ഗാർഹിക പീഡനത്തെ തുടർന്നു പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്. ജീവപര്യന്തത്തിനൊപ്പം മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. മെറിനു നീതി ലഭിച്ചതായി അമ്മ മേഴ്സി പറഞ്ഞു. ഫിലിപ് മെറിൻ ദമ്പതികളുടെ മകൾ മേഴ്സിക്കും ജോയിക്കുമൊപ്പമാണ് ഇപ്പോൾ. മെറിൻ കൊല്ലപ്പെടുമ്പോൾ ഏക മകൾ നോറയ്ക്ക് രണ്ടുവയസ്സേ ഉണ്ടായിരുന്നുള്ളൂ.
മെറിൻ ജോയിയുടെ കൊലപാതകിയെ അതിവേഗം കുടുക്കിയത് സഹപ്രവർത്തകരുടെ ഇടപെടൽ കൊണ്ടാണ്. ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഫിലിപ്പ് കാറിൽ കയറി മെറിന്റെ ദേഹത്തു കൂടി ഓടിച്ചു പോയി. ഇതാണ് മെറിന്റെ മരണം ഉറപ്പാക്കിയത്. ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണം നടന്നു.
ഫിലിപ്പെന്ന നെവിൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സഹപ്രവർത്തകർ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ച് പൊലീസിന് മെറിൻ മരണ മൊഴി കൊടുക്കുകയും ചെയ്തു.
17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ, നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിച്ച് യുഎസിലെ റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിൽ സംസ്ക്കാരം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha