പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധ, നാട്ടിൽ ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു
പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. തിരുവനന്തപുരം വെമ്പായം മണ്ണാൻവിള സ്വദേശി സുൽത്താൻ മൻസിലിൽ സുധീർ സുൽത്താൻ (53) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടർന്ന് നാട്ടിൽ പോയി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ചെറിയ പനി മുമ്പ് അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധയുണ്ടായതാണ് മരണ കാരണം. 30 വർഷമായി പ്രവാസിയായ സുധീർ ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്യുകയായിരുന്നു. കേളി സുവൈദി യൂണിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. സുൽത്താൻ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: അസീന, മക്കൾ: അഫ്നാൻ, റിയാസ്, സുൽത്താൻ. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി.
https://www.facebook.com/Malayalivartha