പ്രവാസികള്‍ക്ക് ഇരുട്ടടി വിമാന നിരക്ക് ഇരട്ടിയിലേറെ;അവധിയ്ക്ക് നാട്ടിലെത്താന്‍ കൊതിച്ചവര്‍ക്ക് നിരാശ,അവധിക്കാലങ്ങളില്‍ യാത്രക്കാരെ പിഴിയുന്നത് തുടര്‍ക്കഥ,ഇനി നാട്ടിലെത്തണമെങ്കില്‍ അധിക നിരക്ക് ടിക്കറ്റിന് ഒടുക്കേണ്ട അവസ്ഥ
പ്രവാസികള്‍ക്ക് ദേ ആകെ ഉള്ള സന്തോഷം നാട്ടിലേയ്ക്ക് ടിക്കറ്റ് എടുക്കുക എന്നതാണ് . ഇതിനായി അവധി ദിവസം വരുന്നത് കാത്തിരിക്കുന്നവരാണ് പ്രവാസികള്‍ ഏറെയും .. എന്നാല്‍ ഈ സാമ്യം തന്നെയാണ് വിമാനക്കമ്പനികള്‍ക്ക് ചാകര കിട്ടുന്നതും . അവധിക്കാലമായാല്‍ ഒരു മയവും ഇല്ലാതെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക എന്നത് വിമാന കമ്പനികളുടെ സ്ഥിരം ഏര്‍പ്പാടാണ്. ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി നീട്ടിയെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ നീക്കത്തിന് ഇപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയിരിക്കുകയാണ് . വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ പീക്ക് പിരീയഡിനേക്കാള്‍ അധിക നിരക്ക് ടിക്കറ്റിന് ഒടുക്കേണ്ട അവസ്ഥയിലാണ് ദുബായ് നിവാസികള്‍. ഇന്ത്യയിലേക്കോ യുഎസിലേക്കോ യാത്ര ചെയ്യാന്‍ യുഎഇ നിവാസികള്‍ സെപ്തംബറിലെ നിരക്കിനെ അപേക്ഷിച്ച് 15-30 ശതമാനം അധികം നല്‍കേണ്ടി വരും.
ചിലയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് സെപ്റ്റംബറിലെ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയായി. ഇക്കണോമി വിമാന നിരക്ക് ഒരു മാസം മുമ്പ് 875 ദിര്‍ഹം (ദുബായ്മുംബൈ) ആയിരുന്നു. എന്നാല്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 3 വരെയുള്ള തിയതികളില്‍ യാത്ര ചെയ്യുമ്പോള്‍ ഇവിടേക്ക് 1,482 ദിര്‍ഹം കൊടുക്കണം. ദുബായ് മുതല്‍ ലണ്ടന്‍ വരെയുള്ള യാത്രക്ക് 2,530 ദിര്‍ഹം ആയിരുന്നത് 3,805 ദിര്‍ഹം ആയും ഉയര്‍ന്നിട്ടുണ്ട്. 1790 ദിര്‍ഹമായിരുന്ന ബാങ്കോക്കിലേക്കുള്ള ടിക്കറ്റിന് 2975 ദിര്‍ഹവും 4270 ദിര്‍ഹമുണ്ടായിരുന്ന ടോക്കിയോയിലേക്ക് 5725 ദിര്‍ഹവും കൊടുക്കണം. ദേശീയ ദിന വാരാന്ത്യത്തില്‍ ഡിസംബര്‍ 4 കൂടി ഉള്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായത്. ഇന്ത്യയിലെയും യു എസിലേയും ഒട്ടുമിക്ക വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്.
സെപ്തംബറില്‍ ദല്‍ഹിയിലേക്ക് 770 ദിര്‍ഹമുണ്ടായിരുന്നത് 1510 ദിര്‍ഹമായി. ന്യൂയോര്‍ക്കിലേക്ക് 3850 ദിര്‍ഹം ഉള്ളിടത്ത് 4373 ദിര്‍ഹവും ഹൂസ്റ്റണിലേക്ക് 5730 ദിര്‍ഹമുള്ളിടത്ത് 7685 ദിര്‍ഹവും ആയി വര്‍ധിച്ചു. ക്രിസ്മസ്, പുതുവത്സര അവധികള്‍ അടുക്കുന്നതിനാല്‍ യുകെയിലേക്കുള്ള നിരക്ക് 1015 ശതമാനം അധിക വര്‍ധനവ് കാണിക്കുന്നുണ്ട്. അതേസമയം യൂറോപ്പിലേക്കുള്ള നിരക്കുകളില്‍ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. യുഎഇയില്‍ നിന്നുള്ള ഷെഞ്ചന്‍ വിസ അപ്പോയിന്റ്‌മെന്റുകളിലെ കാലതാമസം 2024 ജനുവരി 10 ന് ശേഷവും യൂറോപ്യന്‍ അവധിക്കാല പദ്ധതികള്‍ മാറ്റിവയ്ക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നുവെന്ന് ട്രിപ്‌സ് എവേയുടെ സ്ഥാപകന്‍ ഷാനവാസ് ഖാന്‍ പറഞ്ഞു. യൂറോപ്പിലേക്കുള്ള ഡയറക്ട് എക്കണോമി റിട്ടേണ്‍ വിമാന നിരക്ക് 1,511 ദിര്‍ഹം (പ്രാഗ്), 2,845 ദിര്‍ഹം (പാരീസ്), 3,705 ദിര്‍ഹം (ബാഴ്‌സലോണ), 2,125 ദിര്‍ഹം (ഏഥന്‍സ്) എന്നങ്ങനെയാണ്. അതേസമയം ഡിസംബറിലെ അവധിക്കാല പ്ലാനുകള്‍ക്കായി പല യാത്രക്കാരും നേരിട്ടുള്ള ഫ്‌ലൈറ്റിന് പകരം കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ തിരഞ്ഞെടുക്കുകയാണ്.
അതെ സമയം പ്രവാസികള്‍ക്ക് ഏറെ ആശ്വസകരമായി മാറിയേക്കാവുന്ന എയര്‍ അറേബ്യയുടെ റാസല്‍ഖൈമ കോഴിക്കോട് സര്‍വ്വീസിന് തുടക്കമായിട്ടുണ്ട് . യു എ ഇയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ആദ്യത്തെ നോണ്‍സ്റ്റോപ്പ് ഫ്‌ലൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് രാത്രി 8.10ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് സര്‍വ്വീസ്. ഒമാന്‍ എയറും തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. സര്‍വീസുകളുടെ എണ്ണം അധികം വൈകാതെ വര്‍ധിപ്പിക്കും. തിരുവനന്തപുരംമസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാന്‍ എയര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha