വിമാനം കടലിന് മുകളിൽ, ദുബായിലേക്കുള്ള യാത്രയ്ക്കിടെ ആകാശച്ചുഴിയില്‍പ്പെട്ട് എമിറേറ്റ്‌സ് വിമാനം, യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്ക്...!
ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. പെര്‍ത്തില്‍ നിന്ന് ദുുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ EK421 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന കുറച്ച് യാത്രക്കാര്‍ക്കും ക്രൂവിനും പരിക്കേറ്റതായി എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
വിമാനം ശക്തമായ കുലുക്കത്തിൽ പെട്ടതിനെ തുടർന്ന് ജീവനക്കാർ ഉൾപ്പടെ പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച്ച അതിരാവിലെ, ലാൻഡിങിന് കുറച്ചു സമയം മാത്രം ബാക്കിയുള്ളപ്പോൾ പേർഷ്യൻ ഉൾക്കടലിന് മുകളിൽ വച്ചാണ് സംഭവം ഉണ്ടായത്. കുലുക്കം ഉണ്ടായ സമയത്ത് മീൽ സർവ്വീസുകൾ നിർത്തിയെന്നും, യാത്രക്കാരോട് സീറ്റുബെൽറ്റുകൾ ധരിച്ച് സീറ്റുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടുവെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. യാത്രക്കാരിൽ ഒരാളുടെ നില ഗുരുതരമായെന്നും ഓക്സിജൻ നൽകേണ്ടി വന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ യാത്ര തുടര്‍ന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 4:45ന് ദുബൈയിലെത്തിയതായും വിമാനക്കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ദുബായ് സമയം രാവിലെ 4. 45 ന് എയർബസ് എ 380 വിമാനം ഇറങ്ങിയ ഉടനെ 14 പേരെ മെഡിക്കൽ ഉദ്യോഗസ്ഥർ പരിശോധിച്ചതായി അധികൃതർ അറിയിച്ചു.അതിനു മുൻപായി വിമാനത്തിൽ വെച്ചു തന്നെ ജീവനക്കാർ, പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. വിമാനത്തിനകത്തുണ്ടായിരുന്ന, പരിശീലനം കിട്ടിയ ചില സന്നദ്ധ പ്രവർത്തകരും ഇതിനായി മുൻകൈ എടുത്തു.
ഉപഗ്രഹ ലിങ്ക് വഴിയുള്ള സഹായവും ലഭ്യമാക്കി. പരിക്കേറ്റ യാത്രക്കാർക്കും ജീവനക്കാർക്കും യഥാസമയം ചികിത്സ ഉറപ്പാക്കാൻ എമിരേറ്റ്സിന്റെ മെഡിക്കൽ ടീം സജ്ജമായിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാര്‍ക്ക് അധികമായി വേണ്ട പിന്തുണയും ഉറപ്പാക്കി. ഏവിയേഷന്‍ മേഖലയില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. കാറ്റിന്റെ സമ്മര്‍ദ്ദത്തിലും ചലന വേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ വലിക്കുകയും തള്ളുകയും ചെയ്യുന്നതിനെയാണ് ടര്‍ബുലന്‍സ് എന്ന് പറയുന്നത്.
https://www.facebook.com/Malayalivartha