പ്രതികളുടെ വസ്ത്രം ഒഴികെ എല്ലാം അന്വേഷണ സംഘത്തിന്റെ പക്കൽ..! എന്തിനാണ് 7 ദിവസത്തെ കസ്റ്റഡി..? പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾ...
പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ ഉള്ളത്. വ്യാഴാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ അപേക്ഷ പരിഗണിച്ച് മൂവരെയും കസ്റ്റഡിയില്‍ വിട്ടത്. ചാത്തന്നൂര്‍ സ്വദേശികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. തമിഴ്‌നാട്ടിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ ഏഴുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണസംഘം അപേക്ഷ നല്‍കിയത്. അതേസമയം, ഇത്രയുംദിവസം കസ്റ്റഡിയില്‍ ചോദിക്കുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.
കുട്ടിയെ പാര്‍പ്പിച്ചത് ചാത്തന്നൂരിലെ വീട്ടിലാണ്. കൊട്ടാരക്കരയില്‍ നിന്ന് ചാത്തന്നൂരിലേക്ക് 20 മിനിറ്റ് യാത്രയേയുള്ളൂ. കുട്ടിയെ കൊണ്ടു പോയ കാര്‍ ചാത്തന്നൂരിലുണ്ട്. പ്രതികളുടെ വസ്ത്രം ഒഴികെ എല്ലാം അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും പിന്നെ എന്തിനാണ് ഏഴു ദിവസത്തെ കസ്റ്റഡിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. മാത്രമല്ല, പ്രതികള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മൂവരെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു.
ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ തന്നെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികൾ ആവർത്തിക്കുന്നത്. ഇന്നലെ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത് മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയും തുടർന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യൽ. സംഭവത്തിൽ ഒന്നാം പ്രതി പത്മകുമാറിനേക്കാൾ പങ്ക് ഇയാളുടെ ഭാര്യ അനിതയ്ക്ക് ആണെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നതെന്നാണ് സൂചന.
അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം മകൾ അനുപമയും ചേരുകയായിരുന്നു. ഡിഐജി ആർ നിശാന്തിനിയും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി.
https://www.facebook.com/Malayalivartha