ദുബൈയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി, ഒമാനിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
ഒമാനിലെ ദ്വീപിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിനാണ് മരിച്ചത്. 38 വയസായിരുന്നു. മൊസാണ്ട ദ്വീപിന് സമീപമാണ് അപകടം സംഭവിച്ചത്. ദുബായിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വിസയിൽ ആണ് ഒമാനിൽ എത്തിയത്.
മൊസാണ്ട ദ്വീപിൽ ബോട്ടിങ് നടത്തിയശേഷം ദ്വീപിന് സമീപം നീന്തുന്നതിനിടെ ജിദിൻ നീന്തുകയായിരുന്നു അപ്പോഴാണ് മുങ്ങി താഴ്ന്നത്. 4 മാസം മുൻപാണി ജിതിൻ ദുബായിൽ ജോലിക്കായി എത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: രേഷ്മ. മകൾ: ഋതു.
https://www.facebook.com/Malayalivartha