നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍
ഇടുക്കി അണക്കെട്ട് തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു. റണ്‍വേയില്‍ വെള്ളം കയറിയാല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരും ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് അടിയന്തര നടപടികളുമായി വിമാനത്താവള അധിക്യതര്‍ മുന്നോട്ട് പോകുന്നത്.
റണ്‍വേയില്‍ വെള്ളം കയറിയാല്‍ നീക്കാനുള്ള യന്ത്രസാമഗ്രികള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. ഡാം സുരക്ഷാ അതോറിറ്റിയുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha