റിയാദിലെ വര്‍ക് ഷോപ്പില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു....വാഹനങ്ങളുടെ ഓയില്‍ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞു വീണത്, മൃതദേഹം നാട്ടിലെത്തിക്കും
മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാമൂട്ടില്‍ സുകുമാരന്‍ സുദീപ് (55) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടില്‍ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി ചെയ്യുന്ന വര്‍ക്ക്ഷോപ്പ്. വാഹനങ്ങളുടെ ഓയില്‍ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിച്ചു.
മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്. ഉടന്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ 33 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. ഭാര്യ: ബിജി, മക്കള്‍: സോനു, ശ്രുതി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ്) വെല്‍ഫെയര്‍ വിഭാഗം സെക്രട്ടറി റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു. "
https://www.facebook.com/Malayalivartha