ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കും
ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കും. യു.പി സ്വദേശിയാണ് റിയാദില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. റിയാദ് അല്‍ ഈമാന്‍ ആശുപത്രിയില്‍ ലക്നൗ സ്വദേശി മുഹമ്മദ് ലുക്മാന് (30) ആണ് മരിച്ചത്.അവിവാഹിതനായ ഇദ്ദേഹം റിയാദിലെ ഷവാഹിദ് ഇന്‍ഡസ്ട്രിയല്‍ റോഡ്സ് കമ്പനിയില്‍ നാല് വര്‍ഷമായി െ്രെഡവറായി ജോലി ചെയ്യുന്നു.
പിതാവ്: ഫാറൂഖ്, മാതാവ്: റബിഅ ബീഗം. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായി കമ്പനിയിലെ ലുക്മാന്റെന സൃഹൃത്ത് രഞ്ജിത്ത് ബാബുവിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha