വധശിക്ഷ റദ്ദാക്കി ഖത്തര്‍.....മലയാളിയടക്കം ഇന്ത്യക്കാരായ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി....
വധശിക്ഷ റദ്ദാക്കി ഖത്തര്‍.....മലയാളിയടക്കം ഇന്ത്യക്കാരായ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി.... കുറ്റവിമുക്തരാക്കാത്തതിനാല്‍ മറ്റുശിക്ഷ അനുഭവിക്കേണ്ടി വരും. അപ്പീല്‍ കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് വധശിക്ഷ ഇളവ് വരുത്തി തടവ് ശിക്ഷയായി കുറച്ചത്.
മുന്‍ നാവികനായ മലയാളി രാഗേഷ് ഗോപകുമാര്‍, മുന്‍ ക്യാപ്ടന്‍മാരായ നവതേജ് സിംഗ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, മുന്‍ കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത എന്നിവരാണ് പ്രതികളായി ഏകാന്ത തടവിലുള്ളത്.
ഖത്തര്‍ പ്രതിരോധ, സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന സ്വകാര്യ സ്ഥാപനമായ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. 2022 ആഗസ്റ്റില്‍ ദോഹയില്‍ വച്ചാണ് ഖത്തര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 26നാണ് വധശിക്ഷ വിധിച്ചത്.
വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ അംബാസഡറും ഉദ്യോഗസ്ഥരും എട്ടുപേരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അപ്പീല്‍ കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു. ഖത്തര്‍ അധികൃതരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച തുടരുകയും ചെയ്യും.
https://www.facebook.com/Malayalivartha