ഒമാനില്‍ ബന്ദിയാക്കപ്പെട്ട മുഹമ്മദ് ഹനീഫയെ ഒമാന്‍ പോലീസ് മോചിപ്പിച്ചു
ഒമാനില്‍ ബന്ദിയാക്കപ്പെട്ട പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫയെ ഒമാന്‍ പോലീസ് മോചിപ്പിച്ചു. ഹനീഫയെ ബന്ദിയാക്കിയ ആറംഗ പാകിസ്താന്‍ സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഹനീഫ മോചിതനായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണമ്പ്ര പള്ളിത്തെരുവ് മന്നാടി വീട്ടില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ് ഹനീഫയെ ബന്ദിയാക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഒമാനിലെ സൊഹാര്‍സനായില്‍ കിനൂസ് അല്‍ഫലാജ് വര്‍ക്‌ഷോപ്പിലെ ജീവനക്കാരനാണ് ഹനീഫ. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയവര്‍ ഹനീഫയുടെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha