കണ്ണീര്‍യാത്രയായി....സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങവേ ബൈക്കപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
കണ്ണീര്‍യാത്രയായി....സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങവേ ബൈക്കപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ (35) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വ്യാഴാഴ്ച സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ച ബൈക്കിന്റെ പിന്നില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടം നടന്നത്. പിന്നാലെ ഷമീറിനെ സ്വകാര്യ ആശുപത്രിയില്‍ പിന്നാലെ എറണാകുളം ആസ്റ്ററിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവന് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല.
റിയാദിലാണ് ഷമീര്‍ ജോലി ചെയ്യുന്നത്. ഒരു മാസം മുന്‍പാണ് ഷമീര്‍ അവധിക്ക് നാട്ടിലെത്തിയത്. പുതിയ വീട്ടില്‍ താമസം ആരംഭിക്കാനിരിക്കെയാണ് മരണം. 10 വര്‍ഷമായി റിയാദില്‍ െ്രെഡവറായി ജോലി ചെയ്യുകയാണ് ഷമീര്‍. റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് വിധി തട്ടിയെടുത്തത്.ഭാര്യ: റഹീന, രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha