പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്, ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്തും,
ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. വിവിധ നിയമ ലംഘനത്തിൽ ഏർപ്പെട്ട ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിയമപ്രകാരം നാടുകടത്താനുള്ള നടപടിയിലാണ്. രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുന്നതിനും അനധികൃത തൊഴിലാളികളെ കണ്ടെത്തി നാടുകടത്താനും സുരക്ഷാ കാമ്പെയ്നുകള്‍ ആരംഭിക്കാന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദ്ദേശിച്ച പ്രകാരമാണ് നടപടി.
പുതുവര്‍ഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. തൊഴില്‍മേഖല നിയമാനുസൃതമാക്കുന്നത് ക്രമസമാധാനത്തിനും സുരക്ഷയ്ക്കും അത്യാവശ്യമാണെന്ന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് ചൂണ്ടിക്കാട്ടിയിരുന്നു.ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് പേരെ നാടുകടത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ പ്രവാസികളെ നാടുകടത്തിയ വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം 17,701 സ്ത്രീകള്‍ ഉള്‍പ്പെടെ 42,892 വിദേശികളെയാണ് നാടുകടത്തിയത്.അഡ്മിനിസ്‌ട്രേറ്റീവ് ഡീപോര്‍ട്ടേഷന്‍, ജുഡീഷ്യല്‍ ഡീപോര്‍ട്ടേഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ പെടുത്തിയാണ് നിയമലംഘകരെ നാടുകടത്തുന്നത്. ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനു പിന്നാലെ റെയ്ഡുകള്‍ ശക്തമാക്കിയതും സുരക്ഷാ വിഭാഗങ്ങളുടെ സജീവമായ നടപടികളുമാണ് നാടുകടത്തലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണം. നാടുകടത്തപ്പെട്ടവരില്‍ മിക്കവര്‍ക്കും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇനി വർക്ക് പെർമിറ്റ് അനുമതി ലഭിക്കണമെങ്കിൽ കുവൈത്തിൽ സ്കിൽ ടെസ്റ്റ് നിർബന്ധം. പുതിയ വീസ അപേക്ഷകരും നിലവിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ടെസ്റ്റിന് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഇതോടെ സ്കിൽ ടെസ്റ്റ് വിജയിച്ചില്ലെങ്കിൽ പ്രവാസികളുടെ ജോലി നഷ്ടപ്പെടും. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. അതതു ജോലിയിൽ മികവു പുലർത്തുന്നവരെ മാത്രം റിക്രൂട്ട് ചെയ്ത് തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനാണിത്. പരിശോധനയിൽ പരാജയപ്പെട്ടാൽ വർക്ക് പെർമിറ്റ് ലഭിക്കില്ല. നിലവിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ ടെസ്റ്റിൽ തോറ്റാൽ ജോലി നഷ്ടപ്പെടും. ഇവർ തിരിച്ചുപോകുകയോ മറ്റു ജോലി കണ്ടെത്തുകയോ ചെയ്യേണ്ടിവരും.
https://www.facebook.com/Malayalivartha