ഹൃദയാഘാതം മൂലം പട്ടാമ്പി സ്വദേശി റിയാദില്‍ മരിച്ചു...
പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി പുലമന്തോള് കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹല്‍ കൊളക്കാട്ടില് അബ്ദുല്‍ റഷീദ് (54) റിയാദ് നസിം അല്‍ഹസര്‍ ആശുപത്രിയിലാണ് മരിച്ചത്. മകന് അര്‍ഷാദ് ഒരാഴ്ച മുമ്പാണ് തൊഴില്‍ വിസയില്‍ റിയാദില്‍ എത്തിയത്. പിതാവ്: മൊയ്ദീന് (പരേതന്). മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ. മക്കള്‍: അന്‍ഷാദ്, ഫാത്തിമ ഷദ.
മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഭാര്യാസഹോദരന്‍ മുജീബിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര് എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha