റിയാദില്‍ നിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറില്‍ മലയാളി മരിച്ചു.... 10 വര്‍ഷമായി ഇവിടെ ടൈല്‍സ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശിയാണ് മരണമടഞ്ഞത്
റിയാദില്‍ നിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറില്‍ മലയാളി മരിച്ചു.... 10 വര്‍ഷമായി ഇവിടെ ടൈല്‍സ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശിയായ ജോണ്സണ് (55) ആണ് മരിച്ചത്. ഭാര്യ: ലീല. മക്കള്‍: ജോബിന്, ജിബിന്‍. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വാദി ദവാസിര്‍ കെ.എം.സി.സി രംഗത്തുണ്ട്.
അതേസമയം കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറില്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണു, ചികിത്സയിലിരിക്കെ മരിച്ചു
പള്ളിക്കര കണ്ടിയില്‍ നാസിബിന്റെയും ഹസീനയുടെയും മകളും, തിക്കോടി അങ്ങേക്കരവളപ്പില്‍ സുനൈദിന്റെ ഭാര്യയുമായ അന്‍സി സുനൈദ് (29) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.
ബുധനാഴ്ച താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സയ സുനൈദ് (അഞ്ചു വയസ്സ്) ഏക മകളാണ്. അന്‍സാര്‍, നാഫില്‍ എന്നിവരാണ് സഹോദരങ്ങള്‍.
ദോഹയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു അന്‍സി സുനൈദ്. മയ്യത്ത് നിസ്ക്കാരം ഞായറാഴ്ച 11.45ന് അബൂ ഹമര്‍ പള്ളിയില്‍ നടക്കും
"
https://www.facebook.com/Malayalivartha