സങ്കടം അടക്കാനാവാതെ... പ്രവാസി മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
സങ്കടം അടക്കാനാവാതെ... പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കോഴിക്കോട് മുതുവണ്ണ, കുറ്റിയാടി സ്വദേശി അരീകുന്നുമ്മല്‍ മുഹമ്മദ് അലി മകന് മുഹമ്മദ് ഷാഫി (28) ആണ് ഒമാനിലെ മുസന്നക്കടുത്ത് മുളന്തയില്‍ വാഹനാപകടത്തില്‍ മരിച്ചത്.
മുഹമ്മദ് ഷാഫി അവിവാഹിതനാണ്. എട്ട് വര്‍ഷത്തോളമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. മാതാവ്: ജമീല. റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം പക്ഷാഘാതം പിടിപെട്ട് ജിദ്ദയില്‍ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാന് (53) ആണ് ജിദ്ദയില്‍ നിര്യാതനായത്. 15 ദിവസമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു മാസം മുമ്പാണ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്. നേരത്തെ 15 വര്‍ഷത്തോളം റിയാദില്‍ ജോലി ചെയ്യുകയായിരുന്നു. ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്.
"
https://www.facebook.com/Malayalivartha