എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ലഗേജ് നഷ്ടമായതായി പരാതി, ലഗേജ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത് വിമാനത്താവളത്തിലെത്തി പരിശോധിച്ചപ്പോൾ
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ലഗേജ് നഷ്ടമായതായി പരാതി. തിങ്കാളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ഇതുവരെ ലഗേജ് കിട്ടിയിട്ടില്ല. ഇതേവിമാനത്തിൽ യാത്രചെയ്ത മറ്റ് സഹയാത്രക്കാർക്കും ലഗേജ് നഷ്ടമായെന്നാണ് യാത്രക്കാരൻ പറയുന്നത്.
ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്ത കോഴിക്കോട് സ്വദേശിയും പൊതുപ്രവർത്തകനുമായ ബുഷർ ജംഹറാണ് പരാതിക്കാരൻ.
ഇദ്ദേഹവും ഭാര്യയും ഈ മാസം പത്താം തീയതിയാണ് ഡല്‍ഹിയിലേക്ക് പോയത്. തിങ്കാളാഴ്ച മടങ്ങുകയും ചെയ്തു.ബോംബെ വഴിയുള്ള കണക്ഷന്‍ ഫ്ലൈറ്റായാണ് എയർ ഇന്ത്യ ടിക്കറ്റ് ലഭിച്ചത്. ഉച്ചയോടെ ഡല്‍ഹിയില്‍ നിന്ന് കയറി രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി ലഗേജ് എടുക്കാനെത്തിയപ്പോഴാണ് ലഗേജ് ഇല്ലാത്തത് തിരിച്ചറിയുന്നത്. ഇത് കൂടാതെ വിമാനം നിറഞ്ഞു എന്നു പറഞ്ഞ് യാത്ര നിഷേധിക്കാനടക്കം എയർ ഇന്ത്യ അധികൃതർ ശ്രമിച്ചതായാണ് ഇദ്ദേഹം പറുന്നത്.
മടങ്ങി വരുമ്പോള്‍ ഡല്‍ഹി വിമാനത്താവളില്‍വെച്ച് വിമാനത്തില്‍ സ്ഥലമില്ലെന്ന് പറഞ്ഞു. വിമാനം വൈകിയതും സീറ്റ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായതടക്കം പ്രശ്നങ്ങള്‍ വേറെയുമുണ്ടായി. സൈനികനടക്കം മറ്റു സഹായാത്രക്കാർക്കും ലഗേജ് നഷ്ടമായെന്നും ബുഷർ പറയുന്നു. നിരവധി പ്രധാനപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന ലഗേജ് നഷ്ടമാകുന്നതിലെ പ്രതിസിന്ധി സൃഷ്ടിക്കുന്ന ആഘാതത്തിലാണ് ബുഷർ.
അതേസമയം എയർ ഇന്ത്യയിൽ യാത്രക്കാരുടെ ലഗേജ് ഇത്തരത്തിൽ കാണാതെ പോകുന്നത് ഇതാദ്യ സംഭവമല്ല.നേരത്തെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപ്‌കരണം അടങ്ങിയ ബാഗേജ് എയർ ഇന്ത്യ യാത്രയ്ക്കിടെ, മെൻ്റലിസ്റ് ഫാസിൽ ബഷീറിന് നഷ്ടപ്പെട്ടിരുന്നു. ദുബായിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എഐ 933 എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഫാസിൽ നഷ്ടപ്പെട്ടത്. മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ പന്ത്രണ്ട് ലക്ഷത്തോളം രൂപ വില മതിക്കുന്ന വസ്തുക്കളടങ്ങിയ ബാഗായിരുന്നു ഇത്.
ഇദ്ദേഹം ബാഗ് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ബാഗ് വന്നിട്ടില്ലെന്നാണ് എയർ ഇന്ത്യ നൽകിയ വിശദീകരണം. നാട്ടിൽ നിന്ന് ബാഗ് അയച്ചതിന്റെ റസീറ്റ് സഹിതം കാണിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. അതേസമയം ബാഗ് അയച്ചെന്ന് തന്നെയാണ് കൊച്ചി എയർ ഇന്ത്യ അറിയിച്ചത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഇത് തിരിച്ചു കിട്ടി.
ദുബായ് വിമാനത്താവളത്തിൽ നിന്നാണു ഇവ കണ്ടെത്തിയത്. ബാഗേജ് ക്ലിയറൻസ് വിഭാഗത്തിലേക്ക് വരാതെ, കാർഗോ വിഭാഗത്തിലേക്ക് പോയെന്നാണ് സംഭവത്തിൽ എയർ ഇന്ത്യയുടെ നൽകിയ വിശദീകരണം. ബാഗ് നഷ്ടമായതിനെ തുടർന്ന് ദുബായിൽ നടക്കേണ്ടിയിരുന്ന ഫാസിലിന്റെ പരിപാടി മുടങ്ങിയിരുന്നു .
https://www.facebook.com/Malayalivartha