ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷന്‍ കോണ്‍ക്ലേവിന് ഇന്ന് തിരുവല്ലയില്‍ തുടക്കം... മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും
ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷന്‍ കോണ്‍ക്ലേവിനു ഇന്ന് തിരുവല്ലയില്‍ തുടക്കമാകും.. മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ അടക്കമുള്ളവര്‍ നാല് ദിവസത്തെ കോണ്‍ക്ലേവില്‍ പങ്കെടുക്കുക്കുകയും ചെയ്യും.
മുന്‍ ധന മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ എകെജി പഠന ഗവേഷണ കേന്ദ്രമാണ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയ്ക്ക് പുറമെ വിദേശ റിക്രൂട്ട്മെന്റിനുള്ള സാധ്യതകളും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നു. ഒരു ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha