ഉംറ നിര്‍വഹിക്കുന്നതിനായി എത്തിയ മലയാളി വാഹനാപകടത്തില്‍പെട്ടു.... ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി... തീര്‍ഥാടകന്റെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കി
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച മലയാളി ഉംറ തീര്‍ഥാടകന്റെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കി. മലപ്പുറം മക്കരപ്പറമ്പ് കുറുവ മീനാര്‍കുഴി മുല്ലപ്പള്ളി കുഞ്ഞി മുഹമ്മദ് (49) എന്ന ബാപ്പുട്ടിയുടെ മൃതദേഹമാണ് സംസ്കരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 18 നാണ് ഉംറ നിര്‍വഹിക്കുന്നതിനായി കുഞ്ഞി മുഹമ്മദ് സൗദിയില്‍ എത്തിയത്. ഡിസംബര്‍ 24 ന് മദീനയില്‍ നിന്നു തിരിച്ചുവരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഈ മാസം 15നാണ് മരിച്ചത്.
മക്കരപ്പറമ്പ് സര്‍വീസ് ബാങ്ക് മുന്‍ ഡയറക്ടറും പൊതുമരാമത്ത് കോണ്‍ട്രാക്ടറുമായിരുന്നു. പിതാവ്: സൂപ്പി ഹാജി. മാതാവ്: പരേതയായ ഫാത്തിമ പരിയാരത്ത് (പാതിരമണ്ണ). ഭര്യ: ഖൈറുന്നീസ കുണ്ടുവായില്‍ (പൊന്മള). മക്കള്‍: സില്‍സില, സല്മാന്, മുനവ്വര്‍, മുഹമ്മദ്. സഹോദരങ്ങള്‍: ആസ്യ, മൈമൂന, അബ്ദുറഹിമാന്, ഖദീജ, ഷറഫുദ്ധീന്‍, ഇബ്രാഹിം.
https://www.facebook.com/Malayalivartha