വൻ സ്വർണ വേട്ട...!!! കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണം രണ്ടുപേരിൽ നിന്നായി പിടികൂടി കസ്റ്റംസ്...!!!
പ്രവാസികളെ ലക്ഷ്യമിട്ട് സ്വർണക്കടത്ത് സംഘങ്ങൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാഗ്ദാനം ചെയ്ത് സാധാരണക്കാരായ പ്രവാസികളെ ക്യാരിയർമാരാക്കിയാണ് സ്വർണക്കടത്ത് സംഘങ്ങളുടെ പ്രവർത്തനം. എന്നാൽ ഈ കടത്തിക്കൊണ്ടുവരുന്ന സ്വർണം ഒട്ടുമിക്കറും എയർപ്പോർട്ടിലെ പരിശോധനയിൽ പിടികൂടും. വിദഗ്ധ പരിശോധയിലൂടേയും, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലൂടെയും ഇത്തരത്തിൽ സ്വർണക്കടത്തുകാരെ എയർപ്പോർട്ടിൽ പിടികൂടാറുണ്ട്.
ഇപ്പോൾ ഏറ്റവുമൊടുവിലായി
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിലായി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ കുമ്പള സ്വദേശി അബ്ദുൾ ലത്തീഫിൽ നിന്നും 83 ഗ്രാം സ്വർണ്ണം പിടികൂടിയിട്ടുണ്ട്. ഇയാളുടെ അറ് പെർഫ്യൂം കുപ്പികളിലായി അതിവിദഗ്ധമായി സ്വർണം ദ്രാവകരൂപത്തിലക്കിയാണ് കടത്താൻ ശ്രമിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ അഞ്ചര ലക്ഷം രൂപ വില മതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മസ്‌കറ്റിൽ നിന്ന് എത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദ്ദീനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. ഇയാളെ ആദ്യം കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ബാഗേജ് പരിശോധനയ്ക്കിടയിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ചോക്ലേറ്റിലും ഈന്തപ്പഴത്തിന്റെ വിത്തുകളിലുമായി കടത്താൻ ശ്രമിച്ച ഒൻപത് ലക്ഷം രൂപയുടെ 141 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
തുടർന്ന്, യുവാവ് ധരിച്ചിരുന്ന ജീൻസിനകത്തുനിന്ന് പൊടിച്ച രൂപത്തിലുള്ള 1,192 ഗ്രാം സ്വർണവും കണ്ടെത്തി. ഇത് പിന്നീട് വേർതിരിച്ചപ്പോൾ 402 ഗ്രാം 24 കാരറ്റ് സ്വർണം വീണ്ടെടുക്കാൻ കഴിഞ്ഞു. ഈ സ്വർണത്തിന് വിപണിയിൽ 25 ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരാഴ്ച്ച മുമ്പ് കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 649ഗ്രാം സ്വര്‍ണ്ണം പോലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ മറ്റൊരാളെയും പോലിസ് കസ്റ്റഡിയിലെടുത്തുിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ് (38) ആണ് 649 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 2 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നെത്തിയത്. വിപണിയില്‍ 41 ലക്ഷത്തിലധികം വില വരും .ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ കാത്തുനിന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ (45) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha