ജിദ്ദയില്‍ ജോലിസ്ഥലത്ത് മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...
ജിദ്ദയില്‍ ജോലിസ്ഥലത്ത് മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു... എടക്കരക്ക് സമീപം മരുതക്കടവില്‍ സ്വദേശി കോയിപ്പാടന്‍ അഷ്‌റഫ് (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിസ്ഥലമായ ജിദ്ദ കാര്‍ ഹറാജിലുള്ള കാര്‍ ഷോറൂമില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടന്‍ മരിക്കുകയുമായിരുന്നു.
25 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയാണ്.പിതാവ്: പരേതനായ മൊയ്തീന്‍കുട്ടി, മാതാവ്: റുഖിയ, ഭാര്യ: സഫിയ, മക്കള്‍: ഹനാന, ഹിബ, ഹിദ, ഫായിസ് അലി, മരുമകന്‍: അബ്ദുല്‍ മനാസില്‍ (റിയാദ്), സഹോദരങ്ങള്‍: മാനുക്കോയ (ജിദ്ദ), അബ്ദുറഹ്മാന്‍, ശംസുദ്ധീന്‍, ശരീഫ്, അബ്ദുസ്സലാം, ആമിന, അസ്മാബി, ഫാത്വിമ.
മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍.
അതേസമയം വയനാട് സ്വദേശിയായ യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളമുണ്ട പടിഞ്ഞാറത്തറയിലെ കണിയംകണ്ടി ലുക്മാന്‍ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചത്. കോഫിഷോപ്പ് നടത്തി വരികയായിരുന്നു യുവാവ്.
"
https://www.facebook.com/Malayalivartha