യുഎഇ ഇനി ഇന്ത്യക്കാർക്ക് വിസ നല്‍കില്ല ; യു.എ.ഇയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതുതായി വരുന്നവര്‍ക്കും പുതിയ വിസാ ചട്ടം വെല്ലുവിളിയാകും..വര്‍ക്ക് വിസ പുതുക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് demographic diversity പൂര്‍ത്തിയാക്കണമെന്ന സന്ദേശം നല്‍കി അപേക്ഷ നിരസിക്കപ്പെടുന്നു
യു.എ.ഇയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതുതായി വരുന്നവര്‍ക്കും പുതിയ വിസാ ചട്ടം വെല്ലുവിളിയാകും. യു.എ.ഇയിലെ സ്ഥാപനങ്ങളില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്ക് നിയമനം നല്‍കണമെന്ന നിര്‍ദേശം മന്ത്രാലയം കര്‍ശനമാക്കി തുടങ്ങി. വര്‍ക്ക് വിസ പുതുക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് demographic diversity പൂര്‍ത്തിയാക്കണമെന്ന സന്ദേശം നല്‍കി അപേക്ഷ നിരസിക്കപ്പെടുകയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല
സര്‍ക്കാര്‍ പുതിയ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്ന് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാരുടെ വിസ പുതുക്കുമ്പോഴാണ് ഇത്തരം മെസേജ് വരികയും അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യുന്നത്. യു.എ.ഇയിലെ സ്ഥാപനങ്ങളില്‍ തൊഴിലാളികളില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്ക് നിയമനം നല്‍കണമെന്ന നേരത്തേയുള്ള നിര്‍ദേശം പാലിക്കാത്തവര്‍ക്കാണ് വിസ പുതുക്കാന്‍ കഴിയാത്തത്.
ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമായ യുഎഇ ഇനി വിസ നല്‍കില്ല എന്ന പ്രചാരണം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ പ്രചാരണം പൂര്‍ണമായും ശരിയല്ല എന്നാണ് വിസ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ യുഎഇയിലെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്ന് ജോലി തേടുന്നവരെ ബാധിക്കും. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും തിരിച്ചടിയാണ്. നിയമനത്തില്‍ വൈവിധ്യവല്‍ക്കരണം വേണമെന്നാണ് യുഎഇയുടെ നിര്‍ദേശം. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചില രാജ്യക്കാരെ മാത്രമായി ഇനി ഒരു കമ്പനിക്കും റിക്രൂട്ട് ചെയ്യാന്‍ പറ്റില്ല എന്നതാണ് യുഎഇയിലെ പ്രധാന മാറ്റം. പകരം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കണം.
ഒരേ രാജ്യക്കാര്‍ക്ക് വേണ്ടിയുള്ള വിസ അപേക്ഷ വന്നാല്‍ നിരസിക്കപ്പെട്ടേക്കാം. തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തണം എന്നാണ് നിര്‍ദേശം. ഒരു കമ്പനി ജോലിക്കാരെ തേടുമ്പോള്‍ ആദ്യ 20 ശതമാനം വ്യത്യസ്ത രാജ്യക്കാരെ തിരഞ്ഞെടുക്കണം. ഒരേ രാജ്യത്ത് നിന്നുള്ളവരെ മാത്രം ജോലിക്കെടുക്കാന്‍ അനുവദിക്കില്ല. ആദ്യ 20 ശതമാനം തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോള്‍ നിര്‍ദേശം പാലിച്ചാല്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക സന്ദേശം ലഭിക്കും. തുടര്‍ന്ന് ഇഷ്ടമുള്ള രാജ്യക്കാരെ തൊഴിലാളിയായി സ്വീകരിക്കാന്‍ സാധിക്കും. ഒരേ രാജ്യക്കാരെയാണ് നിയമിക്കുന്നത് എന്ന് ബോധ്യമായാല്‍ വിസ അനുവദിക്കില്ല. വ്യത്യസ്തമായ രാജ്യക്കാര്‍ക്ക് വിസയ്ക്ക് വേണ്ടി അപേക്ഷ വന്നാല്‍ അനുവദിക്കുകയും ചെയ്യും. നിശ്ചിത ശതമാനം വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്ന കമ്പനിക്ക് പ്രയാസങ്ങളുണ്ടാകില്ല.
അതേസമയം, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് യുഎഇ നിര്‍ത്തിവച്ചു എന്ന പ്രചാരണം ശരിയല്ലെന്ന് ദുബായ് കേന്ദ്രമായുള്ള പ്രൊഫൗണ്ട് ബിസിനസ് സര്‍വീസ് എംഡി ഫിറോസ് ഖാന്‍ പറഞ്ഞു. സ്ഥാപനത്തില്‍ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം അധികമാണെങ്കില്‍ ആ രാജ്യക്കാര്‍ക്ക് പുതിയ തൊഴില്‍വിസ ലഭിക്കില്ല. ജീവനക്കാരുടെ എണ്ണത്തില്‍ മുന്നിലാണ് എന്നതിനാല്‍ ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളാണ് ഇപ്പോള്‍ ഈ പ്രശ്‌നം നേരിടുന്നത്. ഇന്ത്യക്കാരും, പാകിസ്താനികളും ഏറെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ആ രാജ്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ മന്ത്രാലയം സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നുന്നത് ഈ മുന്നറിയിപ്പാണ്
യുഎഇയിലെ പല കമ്പനികളിലും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. വീണ്ടും ഇതേ കമ്പനികള്‍ ഈ രാജ്യക്കാര്‍ക്ക് വിസ ആവശ്യപ്പെട്ടാല്‍ തടസം നേരിടും. പകരം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെയും നിയമിക്കേണ്ടി വരും. അതേസമയം, ഫ്രീസോണിലെ കമ്പനികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിയമന സാധ്യത കുറയാനോ, വൈകാനോ സാധ്യതയുള്ളതിനാല്‍ പുതിയ ജോലിക്കും, ജോലി മാറ്റത്തിനും ശ്രമിക്കുന്നവര്‍ ഇക്കാര്യം കണക്കിലെടുക്കേണ്ടതുണ്ടെന്ന് വിസാ സേവന രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ നിന്ന് വിസിറ്റിങ് വിസ എടുത്ത് യു.എ.ഇയിലെത്തി തൊഴില്‍ നേടാനുള്ള ശ്രമങ്ങള്‍ പുതിയ ചട്ടത്തില്‍ വ്യക്തത വരുന്നതുവരെ ഉപേക്ഷിക്കുന്നതാകും ഉചിതം. നിയന്ത്രണം സംബന്ധിച്ച തൊഴില്‍മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായേക്കും.പുതിയ ജോലിക്ക് ശ്രമിക്കുന്നവരും, ജോലി മാറ്റത്തിന് ശ്രമിക്കുന്നവരും വ്യക്തത വരുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതം.
https://www.facebook.com/Malayalivartha