ഷാര്‍ജയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍
ഷാര്‍ജയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. കൊലപാതകത്തിന് സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60) ആണ് കൊല്ലപ്പെട്ടത്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതാകുന്നത്.
ദുബൈയിലെ ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ പിആര്‍ഒയാണ് അനില്‍. പ്രതികളും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. പ്രതികള്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. കൊലപാതകത്തിന് സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടുന്നത്. അനില്‍കുമാര്‍ ശാസിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് സൂചനകളുള്ളത്.
36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനില്‍ കുമാര്‍. അന്വേഷണത്തില്‍ അനില്‍ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടിയെന്ന് വിവരം ലഭിക്കുകയായിരുന്നു.
ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. മൃതദേഹം മറവു ചെയ്യാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാകിസ്ഥാനി പൗരന്‍ യുഎഇയില്‍ നിന്ന് കടന്നുകളഞ്ഞതായാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha