പിഞ്ചു കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ
പിഞ്ചുകുഞ്ഞിനെ കൊന്ന വീട്ടുജോലിക്കാരിക്ക് അബൂദബിയിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. നാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ഇന്തോനേഷ്യക്കാരിക്കാണ് പരമാവധി ശിക്ഷ നടപ്പക്കാന്‍ കോടതി ഉത്തരവിട്ടത്. ഈ വര്‍ഷം ഏപ്രില്‍ 28നാണ് മേശ കൊണ്ട് തലക്കടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്‍െറ തലയോട്ടി പൊട്ടുകയും തലച്ചോറിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി കുറ്റസമ്മതം നടത്തിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ആയയോടുള്ള വിദ്വേഷം മൂലമാണ് കുഞ്ഞിന്‍െറ തലക്കടിച്ചതെന്നും അവര്‍ പറഞ്ഞു. കുട്ടിയെ തലക്കടിച്ച ശേഷം തൊട്ടിലില്‍ എടുത്തുകിടത്തി മുറിയില്‍ നിന്ന് പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha