സങ്കടക്കാഴ്ചയായി.... അജ്ഞാത വാഹനം സൈക്കിളില്‍ ഇടിച്ച് ഇന്ത്യന്‍ യുവാവ് റിയാദില്‍ മരിച്ചു....
സങ്കടക്കാഴ്ചയായി.... അജ്ഞാത വാഹനം സൈക്കിളില്‍ ഇടിച്ച് ഇന്ത്യന്‍ യുവാവ് റിയാദില്‍ മരിച്ചു.... ജോലി സ്ഥലത്തേക്ക് സൈക്കിളില്‍ പോകുകയായിരുന്ന ശഹറന്‍പൂര്‍ സ്വദേശി മുഹമ്മദ് മുസ്ഖുറാന്‍ (32) ആണ് റിയാദ് എക്സിറ്റ് 10ല്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
രാവിലെ അജ്ഞാത വാഹനമിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ചു തന്നെ മുഹമ്മദ് മുസ്ഖുറാന്‍ മരിച്ചു. മഹരര്‍ ഖുര്‍ഷിദ ദമ്പതികളുടെ മകനാണ്. റിയാദില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടില്‍ പോയിട്ട് അഞ്ച് വര്‍ഷത്തോളമായി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
https://www.facebook.com/Malayalivartha