യാത്രക്കാർ കയറിയിട്ടും എ.സി പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം, കൊച്ചി-ഷാര്‍ജ എയർ ഇന്ത്യാ വിമാനം വൈകി
എയർ ഇന്ത്യാ വിമാനത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. എയർ കണ്ടീഷൻ ഉണ്ടാക്കിയ പൊല്ലാപ്പ് കാരണമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊച്ചി- ഷാർജ എയർ ഇന്ത്യാ വിമാനത്തിലെ എയർ കണ്ടീഷൻ പ്രവർത്തിപ്പിച്ചില്ല. ഇതാണ് യാത്രക്കാരുടെ പ്രതിക്ഷേധത്തിലേക്ക് നയിച്ചത്. ഇന്ന് പുലർച്ചെ 1.40 ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം വികാസങ്ങൾ അരങ്ങേറിയത്.
എസി പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി . ഇതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എസി പ്രവർത്തിക്കാതെ വന്നതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ ചൂട് സഹിക്കാനാകാതെ അസ്വസ്ഥ കാണിച്ചു. കുട്ടികൾക്കും വയസായവർക്കും ബുദ്ധിമുട്ട് ഉണ്ടായി. ഇത് അറിയിച്ചപ്പോൾ വിമാനം പുറപ്പെടുന്നതിന് മുമ്പായി എസി പ്രവർത്തിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.
എന്നാൽ സമയം വൈകിയിട്ടും വിമാനം പുറപ്പെട്ടില്ല. ഒടുവിൽ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചപ്പോൾ വിമാനത്തിന്റെ അടച്ച ടോർ ജീവനക്കാർ തുറന്നിട്ടു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് സിഗ്‌നൽ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു. 2. 15 നാണ് വിമാനം പുറപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് എസി പ്രവർത്തിക്കാൻ തുടങ്ങിയതെന്നും യാത്രക്കാർ പറയുന്നു.
https://www.facebook.com/Malayalivartha