ഇനി തോന്നുന്ന പോലെ ഓട്ടോക്കൂലി വാങ്ങാൻ പറ്റില്ല; യാത്രക്കാരിൽ നിന്നും തോന്നുന്നതു പോലെ യാത്രാനിരക്ക്, വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എംവിഡി...കിട്ടാൻ പോകുന്നത് മുട്ടൻ പണി...
ഇനി തോന്നുന്ന പോലെ ഓട്ടോക്കൂലി വാങ്ങാൻ പറ്റില്ല; പൂട്ടിടാൻ എംവിഡി വരുന്നു..യാത്രക്കാരിൽ നിന്നും തോന്നുന്നതു പോലെ യാത്രാനിരക്ക് വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എംവിഡി. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ എംവിഡി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആർടിഒമാരോടും ജോയന്റ് ആർടിഒമാരോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.ഓട്ടോകളിൽ യാത്രാനിരക്ക് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം എംവിഡി നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിനുപുറമെയാണ് ഓട്ടോ സ്റ്റാൻഡുകളിലും ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനമായിരിക്കുന്നത്.
യാത്രക്കാരെ നിരക്കിന്റെ പേരിൽ ഓട്ടോ ഡ്രൈവർമാർ വൻ തോതിൽ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയർന്നു വന്നതോടെയാണ് നിരക്കുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. 1.30 കിലോമീറ്റർ എന്ന കുറഞ്ഞ ദൂരത്തിന് ഈടാക്കാവുന്ന തുക 30 രൂപയാണ്. 26 കിലോമീറ്ററിന് 398 രൂപയും. ഈ വിവരങ്ങൾ ഓട്ടോ ഡ്രൈവർമാർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെട്ടു. ഇതിനുപുറമെ നിരക്ക് അധികമായി ഈടാക്കുകയാണെങ്കിൽ അതിന്റെ മാനദണ്ഡ വിവരങ്ങളും പട്ടികയിൽ ചേർക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.താലൂക്ക് അടിസ്ഥാനത്തില്‍ സബ് ആര്‍.ടി.ഓഫീസുകളുടെ നേതൃത്വത്തിലാണ് ഓട്ടോത്തൊഴിലാളി സംഘടനകളുടെ സഹായത്തോടെ നടപടികളെടുക്കുന്നത്.
സ്ഥാപിക്കേണ്ട ബോര്‍ഡുകളുടെ മാതൃകയും നല്‍കുന്നുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് അകത്ത് നിരക്കുപട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടോയെന്ന് ഫിറ്റ്നസ് പരിശോധനാ സമയത്ത് ഉറപ്പാക്കുന്നുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.ഓട്ടോറിക്ഷകളിൽ നിരക്കുപട്ടിക പ്രദർശിപ്പിക്കണമെന്ന നിയമത്തിന് പുറമേയാണ് സ്റ്റാൻഡിലും ബോർഡ് വേണമെന്ന നിർദേശം വരുന്നത്. ഇതിനായി നടപടി സ്വീകരിക്കാൻ ആർ.ടി.ഒ.മാരോടും ജോയന്റ് ആർ.ടി.ഒ.മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.കൃത്യമായ യാത്രക്കൂലി എത്രയെന്ന് അറിയാത്തതുമൂലം പലപ്പോഴും യാത്രക്കാർ ചൂഷണം ചെയ്യപ്പെടുകയാണ്.
https://www.facebook.com/Malayalivartha