കണ്ണീരടക്കാനാവാതെ ... യുകെയില്‍ എത്തിയിട്ട് രണ്ടര വര്‍ഷം മാത്രം.... സ്റ്റുഡന്‍ഡ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിടെ ആ രോഗം മുപ്പതുകാരന്റെ ജീവന്‍ കവര്‍ന്നെടുത്തു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും
കണ്ണീരടക്കാനാവാതെ .... യുകെയില്‍ എത്തിയിട്ട് രണ്ടര വര്‍ഷം മാത്രം.... സ്റ്റുഡന്‍ഡ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിടെ ആ രോഗം മുപ്പതുകാരന്റെ ജീവന്‍ കവര്‍ന്നെടുത്തു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.
കാന്‍സര്‍ ബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് യുകെയില്‍ മരിച്ചു. കൊല്ലം കരിക്കോട് സ്വദേശിയായ സച്ചിന്‍ സാബു (30) ആണ് മരിച്ചത്. ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിക്കുകയായിരുന്നു.മൂന്ന് മാസം മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. ശരണ്യയും ഭര്‍ത്താവ് സച്ചിനും രണ്ടരവര്‍ഷം മുന്‍പാണ് യുകെയിലെത്തിയത്.
ചെസ്റ്ററിന് സമീപത്തായി ഫഌന്റ്‌ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത് ലിമിറ്റഡിന്റെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. ചെസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.
സ്റ്റുഡന്‍ഡ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിനിടയിലാണ് സച്ചിനെ രോഗം ബാധിച്ചത്. ഭാര്യ: ശരണ്യ ബാബു. മകന്‍: റയാന്‍ മാധവ് സച്ചിന്‍ (5 മാസം). കൊല്ലം കരിക്കോട് പുത്തന്‍പുരയില്‍ എ. അനുരാധ, പരേതനായ ബി. സാബു എന്നിവരാണ് മാതാപിതാക്കള്‍. വിദ്യാര്‍ഥിനിയായ എസ്. അമ്പാടി ഏക സഹോദരിയാണ്.
https://www.facebook.com/Malayalivartha