പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനം ഇന്ന് ... ആദ്യം യുഎഇ സന്ദര്‍ശിക്കും... മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ടതിനു പിന്നാലെ ഖത്തര്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യു.എ.ഇയില്‍; ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഖത്തറിലെത്തും. യു.എ.ഇയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനുമായി ഉഭയകക്ഷി സംഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂമിനെയും കാണുന്നുണ്ട്.
അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബി.എ.പി.എസ് മന്ദിര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അബൂദബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ദുബൈയില്‍ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എട്ടു മാസങ്ങള്‍ക്കിടയില്‍ മോദി നടത്തുന്ന മൂന്നാമത്തെ യു.എ.ഇ സന്ദര്‍ശനമാണിത്.
ഇന്ത്യയുടെ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ മോചിപ്പിച്ചതിനു പിന്നാലെയാണ് മോദിയുടെ ദോഹ സന്ദര്‍ശനം പ്രഖ്യാപിച്ചത്. യു.എ.ഇയില്‍നിന്ന് 14ന് ഉച്ചതിരിഞ്ഞ് ദോഹയിലെത്തുന്ന മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha