സങ്കടം അടക്കാനാവാതെ...കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ നിര്യാതനായി
സങ്കടം അടക്കാനാവാതെ... കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ നിര്യാതനായി. ചെറിയ മാളിയേക്കല്‍ മുഹമ്മദ് സിനാന് (27) ആണ് മരിച്ചത്. ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്.
പിതാവ്: പൊന്നമ്പത്ത് കണ്ടോത്ത് ഷറഫുദ്ദീന്. മാതാവ്: ഖൈറുന്നിസ് (ചെറിയ മാളിയേക്കല്‍). ദുബൈ റാശിദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍.
അതേസമയം യു എസിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകനും ഭാര്യയും ഇരട്ടക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആനന്ദ് സുജിത് ഹെന്റി (42), ആലീസ് പ്രിയങ്ക (40), നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥലത്ത് പൊലീസെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമായതെന്ന സംശയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
" f
https://www.facebook.com/Malayalivartha