അബുദാബി 'ബാപ്സ്' ഹിന്ദുശിലാക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
അബുദാബി 'ബാപ്സ്' ഹിന്ദുശിലാക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങില്‍ യുഎഇ ഭരണാധികാരികളടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ രാവിലെ നടന്നിരുന്നു. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു കര്‍മ്മങ്ങള്‍. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടനദിനത്തില്‍ പ്രവേശനം അനുവദിച്ചത്. ബോളിവുഡ് നടന്‍ അക്ഷയ്കുമാറം ഗായകന്‍ ശങ്കര്‍ മഹാദേവനും ഉദ്ഘാടനത്തിനായി ക്ഷേത്രത്തിലെത്തിയിരുന്നു.
'ഈ ക്ഷേത്രം എല്ലാവര്‍ക്കും വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ദൈവകൃപയും എല്ലാവരുടെയും സഹകരണവും അബുദാബി ഭരണാധികാരിയുടെ കാരുണ്യവും നമ്മുടെ പ്രധാനമന്ത്രിയുടെ സഹായവും മഹാനായ സന്യാസിമാരുടെ അനുഗ്രഹവുമാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഇത് ആഘോഷത്തിന്റെയും നന്ദിയുടെയും ദിനമാണ്'' സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ടവറുകള്‍ ഉള്‍ക്കൊള്ളുന്ന ക്ഷേത്രം 27 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഇത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംഭാവന ചെയ്തതാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് കൊണ്ടുവന്ന അര ഡസന്‍ മരങ്ങള്‍ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ സ്ഥിതിചെയ്യുന്നു. അവിടെ പുരാതന ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്നതിനായി മൂന്ന് ജലാശയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha