പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിച്ചു.... ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി, ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യ ഖത്തര്‍ സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ച് ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ദിവസത്തെ യു എ ഇ പര്യടനത്തിന് ശേഷമാണ് പ്രധാനമന്ത്രി ദോഹയിലെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യഖത്തര്‍ സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ച് ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
അതേസമയം അബുദബിയില്‍ സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനാകെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... യുഎഇയുടെ അഭിമാനമായ കെട്ടിടങ്ങള്‍ക്ക് ഒപ്പം ക്ഷേത്രം കൂടി ഇടം പിടിക്കുന്നു, യുഎഇ ഭരണാധികാരിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി.
വളരെ വലിയ താത്പര്യമാണ് യുഎഇ ഭരണാധികാരികള്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ അഭിമാനമായ കെട്ടിടങ്ങള്‍ക്ക് ഒപ്പം ക്ഷേത്രം കൂടി ഇടം പിടിക്കുന്നു . പിന്നാലെ യുഎഇ ഭരണാധികാരിക്ക് സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നന്ദി അറിയിച്ചു. യുഎഇയും ഇന്ത്യയും പുരാതന ബന്ധങ്ങളില്‍ പുതിയ അധ്യായം ചേര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി .
ഒരേ സ്ഥലത്ത് അമ്പലവും പള്ളിയും ഒരുമിച്ചുള്ള ഇടമാണ് യുഎഇ. ഇന്ത്യക്കാര്‍ക്കായി യുഎഇയില്‍ ആശുപത്രി നിര്‍മ്മിക്കാനായി ഇടം നല്‍കിയതും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു. അബുദബിയിലെ ക്ഷേത്രം കേവലം പ്രാര്‍ത്ഥനാ കേന്ദ്രമല്ലെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യക്ക് അമൃത്കാല്‍ സമയമാണെന്നും പറഞ്ഞു.
"
https://www.facebook.com/Malayalivartha