കണ്ണീരോടെ... ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കണ്ണീരോടെ... ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കാറ സ്വദേശി തയ്യില്‍ വീട്ടില്‍ സുജിത് ജയചന്ദ്രന് (40) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. അവിവാഹിതനായ സുജിത് ജയചന്ദ്രന് തുംറൈത്തിന് സമീപം അല്‍ സഫ കമ്പനിയുടെ വര്‍ക്ക് ചെയ്യുന്ന സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു.
മാതാവ്: സുമ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.
https://www.facebook.com/Malayalivartha